
കൊച്ചി: ഐഎസ്എല്ലിലെ പുതിയ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ യുഎഇയിൽ ആയിരിക്കും ബ്ലാസ്റ്റേഴ്‌സ് സന്നാഹമത്സരങ്ങൾ കളിക്കുക. ഷാർജയിൽ ആയിരിക്കും കൂടുതൽ മത്സരങ്ങൾ.
സന്നാഹയാത്ര രണ്ടാഴ്ചയോളം നീണ്ടുനിൽക്കും. പുതിയ പരിശീലകന്‍ എൽകോ ഷെറ്റോറിക്കൊപ്പം ഈ സീസണിൽ ടീമിലെത്തിയ ഒഗ്‌ബചെ, ആർകസ്, തുടങ്ങിയവരും ക്യാമ്പിലെത്തും. കഴിഞ്ഞ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ച ടിപി രഹനേഷിനെ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.
2015 സീസണില്‍ നാല് ക്ലീന്‍ ഷീറ്റുകള്‍ നേടി രഹനേഷ് ശ്രദ്ധനേടിയിരുന്നു. ഒഎന്‍ജിസി, മുംബൈ ടൈഗേര്‍സ്, ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലജോങ് ടീമുകള്‍ക്കായും രഹനേഷ് വല കാത്തിട്ടുണ്ട്. ഇന്ത്യന്‍ അണ്ടര്‍-23 ടീമിലും സീനിയര്‍ കുപ്പായത്തിലും കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!