ഐഎസ്എല്‍ ഫൈനലിനും കാണികളെ പ്രവേശിപ്പിക്കില്ല; ഐപിഎല്‍ ത്രിശങ്കുവില്‍

By Web TeamFirst Published Mar 13, 2020, 11:03 AM IST
Highlights

കൊറോണ ഭീതിയെ തുടര്‍ന്ന് കേന്ദ്ര യുവജനകാര്യ മന്ത്രാലയം രാജ്യത്തെ വിവിധ കായിക സംഘടനകളോട്, മത്സരങ്ങള്‍ കാണികളില്ലാതെ നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്

മഡ്‌ഗാവ്: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്‌ചാത്തലത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലും അടച്ചിട്ട സ്റ്റേഡിയത്തില്‍. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ഗോവയില്‍ ശനിയാഴ്ച്ച വൈകിട്ട് 7.30ന് ചെന്നൈയിന്‍ എഫ്‌സിയും എടികെയും തമ്മിലാണ് മത്സരം.

Read more: ആഴ്‌സനല്‍ പരിശീലകനും ചെല്‍സി താരത്തിനും കൊവിഡ് 19; പ്രീമിയര്‍ ലീഗില്‍ അടിയന്തര യോഗം

ഇന്ത്യയില്‍ മറ്റ് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കേണ്ടന്ന് ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 15ന് ലഖ്നൗവിലും 18ന് കൊൽക്കത്തയിലുമാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍. ധര്‍മ്മശാലയില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 

Read more: കൊവിഡ് 19: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര അടച്ചിട്ട സ്റ്റേഡിയത്തില്‍

ഐപിഎല്ലും കാണികളില്ലാതെ? അതോ ഉപേക്ഷിക്കുമോ...

ഐപിഎല്ലും സമാന തീരുമാനത്തിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചന. ശനിയാഴ്‌ച നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഐപിഎല്ലില്‍ വിദേശതാരങ്ങള്‍ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ഐപിഎല്‍ നടത്തുന്ന കാര്യത്തില്‍ മഹാരാഷ്‌ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. 

Read more: കായികലോകത്തിന് ആശ്വാസവാര്‍ത്ത; ഗ്രീസില്‍ ഒളിംപിക് ദീപം തെളിഞ്ഞു

ഐ ലീഗില്‍ ഞായറാഴ്‌ച നടക്കാനിരിക്കുന്ന മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാള്‍ ഗ്ലാമര്‍ പോരും അടച്ചിട്ട സ്‌റ്റേഡിയത്തിലാവും അരങ്ങേറുക. അടുത്ത സീസണില്‍ മോഹന്‍ ബഗാന്‍ ഐഎസ്എല്‍ ക്ലബായ എടികെയില്‍ ലയിക്കുന്നത് കാരണം അവസാന ഔദ്യോഗിക കൊല്‍ക്കത്ത ഡെര്‍ബി ആയിരിക്കുമിത്. ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി ക്രിക്കറ്റ് ടി20 ടൂര്‍ണമെന്‍റ്  ഉപേക്ഷിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!