ഇടവേളയ്‌ക്ക് ശേഷം ഐഎസ്എല്‍ ആവേശം; നോര്‍ത്ത് ഈസ്റ്റിന് തടയിടാന്‍ ഹൈദരാബാദ് എഫ്‌സി

Published : Nov 06, 2019, 12:03 PM IST
ഇടവേളയ്‌ക്ക് ശേഷം ഐഎസ്എല്‍ ആവേശം; നോര്‍ത്ത് ഈസ്റ്റിന് തടയിടാന്‍ ഹൈദരാബാദ് എഫ്‌സി

Synopsis

കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്

ഹൈദരാബാദ്: ഐഎസ്‌എല്ലിൽ ഹൈദരാബാദ് എഫ്‌സി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് ഏഴരയ്‌ക്ക് ഹൈദരാബാദിലാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്. രണ്ട് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഐഎസ്എല്‍ മത്സരം നടക്കുന്നത്.

സീസണില്‍ തോൽവി അറിയാത്ത ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ച് പോയിന്‍റുമായി ലീഗിൽ നാലാം സ്ഥാനത്താണ്. ഒഡീഷയെ തോൽപിച്ച ഹൈലാൻഡേഴ്സ് ബെംഗളൂരുവിനെയും ഗോവയെയും സമനിലയിൽ തളച്ചു. സൂപ്പർ താരം അസമോവ ഗ്യാന്റെ നേതൃത്വത്തിലാണ് നോർത്ത് ഈസ്റ്റ് ആദ്യ കിരീടം ലക്ഷ്യമിട്ട് ഈ സീസണിൽ കളിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ആവേശം: പ്രവചന മത്സരവുമായി കാലിക്കറ്റ് എഫ്.സി
'കേപ് വർദെയിലെ ജനങ്ങൾ നിങ്ങളെയോർത്ത് അഭിമാനിക്കട്ടെ..'; മത്സരശേഷം കെട്ടിപിടിച്ചുകൊണ്ട് മെസി പറഞ്ഞ വാക്കുകളെ കുറിച്ച് വൊസീഞ്ഞ