ഐഎസ്എല്‍: മുംബൈയെ അട്ടിമറിച്ച് ഒഡീഷ

Published : Oct 31, 2019, 09:54 PM ISTUpdated : Oct 31, 2019, 10:00 PM IST
ഐഎസ്എല്‍: മുംബൈയെ അട്ടിമറിച്ച് ഒഡീഷ

Synopsis

കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ക്സിസ്‌കോ ഹെര്‍ണാണ്ടസിലൂടെ  ഒഡീഷ മുംബൈയെ ഞെട്ടിച്ചു. മുംബൈയുടെ ഇടുവിംഗിലെ പിഴവ് മുതലെടുത്ത് ഇരുപതാം മിനിറ്റില്‍ സന്റാന ഒഡീഷയ്ക്ക് രണ്ടുഗോളിന്റെ ലീഡ് സമ്മാനിച്ചു

മുംബൈ: ഐഎസ്എല്ലില്‍ അരങ്ങേറ്റക്കാരായ ഒഡീഷ എഫ്‌സിക്ക് അട്ടിമറി വിജയം.കരുത്തരായ മുംബൈ എഫ്‌സിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഒഡീഷ സീസണിലെ ആദ്യ ജയം ആഘോഷിച്ചത്. ക്സിസ്‌കോ ഹെര്‍ണാണ്ടസും(6), അരിഡെയ്ന്‍ സന്റാനയും(21,73), ജെറി മൗഹ്മിംഗ്താംഗയുമാണ് ഒഡീഷക്കായി സ്കോര്‍ ചെയ്തത്. പെനല്‍റ്റിയിലൂടെ മൊഹമ്മദ് ലാബ്രി(51)യും ബിപിന്‍ സിംഗുമാണ് മുംബൈയുടെ സ്കോറര്‍മാര്‍.

കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ക്സിസ്‌കോ ഹെര്‍ണാണ്ടസിലൂടെ  ഒഡീഷ മുംബൈയെ ഞെട്ടിച്ചു. മുംബൈയുടെ ഇടതു വിംഗിലെ പിഴവ് മുതലെടുത്ത് ഇരുപതാം മിനിറ്റില്‍ സന്റാന ഒഡീഷയ്ക്ക് രണ്ടുഗോളിന്റെ ലീഡ് സമ്മാനിച്ചു. നാല്‍പതാം മിനിറ്റില്‍ രണ്ടാം ഗോളും നേടി സന്റാന ഒഡീഷയ്ക്ക് വിജയപ്രതീക്ഷ നല്‍കി.

ആദ്യപകുതിയിലെ നിറം മങ്ങിയ പ്രകടനത്തിനുശേഷം കെവിനെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി മൊഹമ്മദ് ലാബ്രിയിലൂടെ ഗോളാക്കി മുംബൈ തിരിച്ചുവരവിന്റെ സൂചന നല്‍കി.എന്നാല്‍ 73ാം മിനിറ്റില്‍ നാലാം ഗോളും നേടി ഒഡീഷ വിജയമുറപ്പിച്ചതോടെ മുംബൈയുടെ ആവേശം തണുത്തു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ഒരു ഗോള്‍ മടക്കി തോല്‍വിഭാരം കുറക്കാനെ മുംബൈക്കായുള്ളു.

തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷമാണ് ഒഡീഷ ഐഎസ്എല്ലില്‍ ആദ്യ ജയം സ്വന്തമാക്കിയത്. ജയത്തോടെ ഒഡീഷ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറിയപ്പോല്‍ മുംബൈ അഞ്ചാമതാണ്.

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്