ജെംഷഡ്‌പൂരിന് മേല്‍ വീശിയടിച്ച് ഇസ്‌മയും ഥാപ്പയും; ചെന്നൈയിന് ജയത്തുടക്കം

Published : Nov 24, 2020, 09:25 PM ISTUpdated : Nov 24, 2020, 09:38 PM IST
ജെംഷഡ്‌പൂരിന് മേല്‍ വീശിയടിച്ച് ഇസ്‌മയും ഥാപ്പയും; ചെന്നൈയിന് ജയത്തുടക്കം

Synopsis

ഗോളും അസിസ്റ്റുമായി ഇസ്‌മയും സീസണിലെ ആദ്യ മത്സരത്തില്‍ നിറഞ്ഞാടിയ അനിരുദ്ധ് ഥാപ്പയുമാണ് ചെന്നൈയിന് ഭാഗ്യതാരങ്ങളായത്. 

വാസ്‌കോ: ഐഎസ്എല്ലില്‍ ജെംഷഡ്‌പൂര്‍ എഫ്‌സി-ചെന്നൈയിന്‍ എഫ്‌സി പോരാട്ടം ആവേശകരം. കിക്കോഫായി ആദ്യ മിനുറ്റില്‍ തന്നെ ഗോള്‍ പിറന്ന വാശിയേറിയ മത്സരം 2-1ന് ചെന്നൈയിന്‍ എഫ്‌സി വിജയിച്ചു. ഗോളും അസിസ്റ്റുമായി ഇസ്‌മയും സീസണിലെ ആദ്യ മത്സരത്തില്‍ നിറഞ്ഞാടിയ അനിരുദ്ധ് ഥാപ്പയുമാണ് ചെന്നൈയിന് ഭാഗ്യതാരങ്ങളായത്. 

ആദ്യ വെടി ആദ്യ മിനുറ്റില്‍

ഓവൻ കോയൽ ജെംഷഡ്‌പൂരിനെ 4-2-3-1 ശൈലിയിലും സാവ ലാസ്‍ലോ ചെന്നൈയിനെ 4-4-2 ഫോര്‍മേഷനിലുമാണ് ഇറക്കിയത്. മൈതാനത്ത് പന്ത് താളംപിടിക്കും മുമ്പേ ആദ്യ വെടി പൊട്ടിച്ചു ചെന്നൈയിന്‍റെ അനിരുദ്ധ് ഥാപ്പ. വലതുവിങ്ങില്‍ നിന്ന് ഇസ്‌മ നിലംതൊട്ട് മിന്നല്‍ പാസ് പൊഴിച്ചപ്പോള്‍ ബോക്‌സില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടില്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു ഥാപ്പ. ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ ഗോളാണിത്. ഇതോടെ 56-ാം സെക്കന്‍ഡില്‍ തന്നെ ചെന്നൈയിന്‍ ലീഡ് കസേര പിടിച്ചു.  

വിസ്‌മയം ഇസ്‌മ

25-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി മലയാളി ഗോളി രഹനേഷിനെ കബളിപ്പിച്ച് ലക്ഷ്യത്തിലെത്തിച്ച് ഇസ്‌മ ചെന്നൈയിന്‍റെ ലീഡ് നില 2-0 ആക്കി. എന്നാല്‍ 37-ാം മിനുറ്റില്‍ ജെംഷഡ്‌പൂര്‍ ആദ്യ മറുപടി നല്‍കി. ജാക്കിചന്ദിന്‍റെ മനോഹര പാസില്‍ വാല്‍സ്‌കിസ് പന്ത് ഹെഡറിലൂടെ വലയിലാക്കി. ആദ്യപകുതി 2-1 എന്ന സ്‌കോറില്‍ ചെന്നൈക്ക് അനുകൂലമായി പിരിഞ്ഞപ്പോള്‍ രണ്ടാംപകുതിയും ആവേശമായെങ്കിലും ഇരു ടീമും ഗോള്‍വല തൊട്ടില്ല. അഞ്ച് മിനുറ്റ് അധിക സമയത്തും ഗോള്‍ മാറിനിന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊച്ചിയിൽ നാടകീയ രംഗങ്ങൾ, ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ വാർത്താസമ്മേളനം ഉപേക്ഷിച്ചു, സ്റ്റേഡിയം തുറന്നുനൽകിയില്ലെന്ന് പരാതി
ഇറ്റലിക്ക് ഇത് ജീവൻമരണ പോരാട്ടം, ലോകകപ്പ് സ്വപ്നം നിലനിർത്താൻ വമ്പന്മാർ ഇന്നിറങ്ങുന്നു; യൂറോപ്പിൽ പ്ലേ ഓഫ് പോരാട്ടം