ലൊബേറയും കുട്ടികളും പഴയ ടീമിനെതിരെ; ഇന്ന് എഫ്‌സി ഗോവ-മുംബൈ സിറ്റി അങ്കം

By Web TeamFirst Published Nov 25, 2020, 10:15 AM IST
Highlights

തോറ്റ് തുടങ്ങിയ മുംബൈ സിറ്റിയും ബെംഗളൂരുവിനെ സമനിലയിൽ കുരുക്കിയ ഗോവയും നേർക്കുനേർ വരുമ്പോൾ എല്ലാ കണ്ണുകളും സെർജിയോ ലൊബേറയിൽ. 

ഫറ്റോർഡ: ഐഎസ്എല്ലിൽ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. മുംബൈ സിറ്റി വൈകിട്ട് ഏഴരയ്‌ക്ക് എഫ്‌സി ഗോവയെ നേരിടും.

തോറ്റ് തുടങ്ങിയ മുംബൈ സിറ്റിയും ബെംഗളൂരുവിനെ സമനിലയിൽ കുരുക്കിയ ഗോവയും നേർക്കുനേർ വരുമ്പോൾ എല്ലാ കണ്ണുകളും സെർജിയോ ലൊബേറയിൽ. കഴിഞ്ഞ മൂന്ന് സീസണിൽ ഗോവയുടെ പരിശീലകനായിരുന്ന ലൊബേറ ഇക്കുറി ഫറ്റോർഡ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത് മുംബൈയുടെ കോച്ചായി. ലൊബേറ ഗോവ വിട്ടപ്പോൾ ഹ്യൂഗോ ബൗമസ്, മന്ദർറാവു ദേശായി തുടങ്ങിയ പ്രമുഖ താരങ്ങളേയും മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു.

ചാമ്പ്യൻസ് ലീഗ്: ബാഴ്‌സയും യുവന്റസും ചെൽസിയും നോക്കൗട്ട് റൗണ്ടിൽ 

പക്ഷേ, മുംബൈയിൽ ലൊബേറയുടെ തുടക്കം തോൽവിയോടെയായിരുന്നു. ഒറ്റഗോളിന് നോർത്ത് യുണൈറ്റഡിനോട് തോറ്റു. ആദ്യമത്സരത്തിലെ പോരായ്മകൾ നികത്താൻ മുംബൈയുടെ ആദ്യ ഇലവനിൽ മാറ്റം ഉറപ്പ്. ചുവപ്പ് കാർഡ് കണ്ട അഹമ്മദ് ജാഹോ ടീമിലുണ്ടാവില്ല. ബ്രാൻ‍ഡൻ ഫെർണാണ്ടസും ആൽബർട്ടോ നൊഗ്വേറയും ആദ്യ ഇലവനിൽ ഇടംപിടിക്കും. ലൊബേറയ്ക്ക് കീഴിൽ ശരാശരി 535 പാസുകൾ കൈമാറിയിരുന്ന ശൈലിയാണ് പുതിയ കോച്ച് യുവാൻ ഫെറാൻഡോയും ഗോവയിൽ പിന്തുടരുന്നത്. 

ബിഎഫ്‌സിക്കെതിരെ ഗോവൻ താരങ്ങൾ 448 പാസുകളാണ് കൈമാറിയത്. രണ്ട് ഗോളിന് പിന്നിട്ടുനിന്നിട്ടുന്നു ഗോവ ഇഗോൾ അൻഗ്യൂലോയുടെ ഇരട്ടഗോൾ കരുത്തിൽ തോൽവി ഒഴിവാക്കുകയും ചെയ്തു. മുൻ സീസണുകളെക്കുറിച്ച് ഓർക്കാൻ ഇരു പരിശീലകരും ആഗ്രഹിക്കുന്നില്ല. ലക്ഷ്യം മൂന്ന് പോയിന്റ് മാത്രമെന്ന് ലൊബേറയും ഫെറാൻഡോയും ഒരുപോലെ പറയുന്നു. 

ഓസ്‌ട്രേലിയയില്‍ കോലിപ്പടയ്‌ക്ക് സച്ചിന്‍ അണിഞ്ഞ ജേഴ്‌സി; ചിത്രം പുറത്തുവിട്ട് ധവാന്‍

click me!