ഐഎസ്എല്‍: മുംബൈയെ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

By Web TeamFirst Published Nov 21, 2020, 9:34 PM IST
Highlights

അതിശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായി ഇറങ്ങിയ മുംബൈക്ക് രണ്ടാംപകുതിയിലെ ആദ്യ മിനുറ്റുകളില്‍ പെനാല്‍റ്റി വഴങ്ങിയതാണ് തിരിച്ചടിയായത്. 

മഡ്‌ഗാവ്: ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴ്‌പ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ക്വസി അപിയയുടെ വിജയഗോള്‍ പിറന്നത്. അതിശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായി ഇറങ്ങിയ മുംബൈക്ക് രണ്ടാംപകുതിയിലെ ആദ്യ മിനുറ്റുകളില്‍ പെനാല്‍റ്റി വഴങ്ങിയതാണ് തിരിച്ചടിയായത്. ചുവപ്പ് കാര്‍ഡും മത്സരം നാടകീയമാക്കി. 

മുതലാക്കാനാവാത്ത മുംബൈ

ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായാണ് ഇറങ്ങിയത്. സീസണില്‍ ക്ലബിലെത്തിയ ബാർത്തലോമിയോ ഒഗ്‌ബചേ, ഹ്യൂഗോ ബൗമസ്, ആഡം ലെ ഫ്രോണ്ടെ, എന്നീ വമ്പന്‍മാര്‍ സെ‍ർജിയോ ലൊബേറയുടെ മുംബൈ സിറ്റിക്കായി അരങ്ങേറി. ലൂയിസ് മച്ചാഡോ, ബെഞ്ചമിൻ ലെംബോട്ട്, ക്വസി അപിയ എന്നിവര്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി.

ശക്തരെ ഇറക്കി ടീം ഉടച്ചുവാര്‍ത്തതിന്‍റെ കരുത്ത കാട്ടി ആദ്യ പകുതിയില്‍ മുംബൈ സിറ്റിയെങ്കിലും ഗോള്‍ പിറന്നില്ല. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും മുംബൈയാണ്. 45 മിനുറ്റ് പൂര്‍ത്തിയാകുമ്പോള്‍ മുംബൈ അഞ്ച് ഷോട്ടുകള്‍ തൊടുത്തെങ്കില്‍ നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ടില്‍ പൂജ്യം മാത്രമായിരുന്നു. അതേസമയം ഒരു ഷോട്ടുപോലും ടാര്‍ഗറ്റിലേക്ക് എത്തിയുമില്ല.  

ജാഹൂവിന് ചുവപ്പ്

മൈതാന മധ്യത്ത് ഖാസാ കമാരയെ അപകടകരമായി ടാക്കിള്‍ ചെയ്‌തതിന് 43-ാം മിനുറ്റില്‍ അഹമ്മദ് ജാഹൂ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടാം പകുതിയില്‍ 10 പേരുമായാണ് മുംബൈ സിറ്റി കളിച്ചത്. 

Game-changing moment of ?

🟥 card for 's star midfielder!

Watch the match LIVE on - https://t.co/MOwUv4CVMl and .

For live updates 👉 https://t.co/oObQS3k7Xp https://t.co/SUZvCRfGpY pic.twitter.com/gNP4EjEoft

— Indian Super League (@IndSuperLeague)

വിധിയെഴുതി ഹാന്‍ഡ് ബോള്‍ 

രണ്ടാംപകുതിയിലുടെ ആദ്യ മിനുറ്റുകളില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം മാറ്റിമറിക്കുകയായിരുന്നു. മക്കാഡോയുടെ ക്രോസില്‍ ഫോക്‌സിന്‍റെ ഹെഡര്‍ ബോര്‍ജസ് കൈകൊണ്ട് തട്ടിയതോടെ റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ഘാന താരം ക്വസി അപിയ അനായാസം പന്ത് വലയിലാക്കി. സമനില ഗോളിനായി മുംബൈ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആറ് മിനുറ്റ് ഇഞ്ചുറിടൈമും ഗുണം ചെയ്തില്ല. ആകെ ഏഴ് ഷോട്ട് ഉതിര്‍ത്തിട്ടും ഒന്ന് പോലും ലക്ഷ്യത്തിലേക്ക് പായിക്കാന്‍ മുംബൈക്കായില്ല. 

The reason why were awarded the penalty!

Watch the match LIVE on - https://t.co/MOwUv4CVMl and .

For live updates 👉 https://t.co/oObQS3k7Xp https://t.co/E8lSC3h2m4 pic.twitter.com/4j9X6WlEZ5

— Indian Super League (@IndSuperLeague)
click me!