
ഫത്തോഡ: ഐഎസ്എൽ (ISL) ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ താരമെന്ന റെക്കോർഡ് എടികെ മോഹൻ ബഗാന്‍റെ (ATK Mohun Bagan FC) ഡേവിഡ് വില്യംസിന് (David Williams). ഹൈദരാബാദ് എഫ്‌സിക്കെതിരെയാണ് (Hyderabad FC) എടികെ ബഗാൻ താരത്തിന്‍റെ നേട്ടം. ഹൈദരാബാദിന്‍റെ വലയിൽ പന്ത്രണ്ടാം സെക്കൻഡിൽ പന്തെത്തിച്ചാണ് ഡേവിഡ് വില്യംസ് ഐഎസ്എൽ ചരിത്രത്തിലെ അതിവേഗ ഗോളിന് ഉടമയായത്.
ഡേവിഡ് വില്യംസ് മറികടന്നത് 2018ൽ ജംഷെഡ്‌പൂരിന്‍റെ ജെറി മാവിംഗ്താംഗ ഇരുപത്തിമൂന്നാം സെക്കൻഡിൽ നേടിയ ഗോളിന്‍റെ റെക്കോർഡ്. കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെയായിരുന്നു ജെറിയുടെ ഗോൾ. മൂന്നാം സ്ഥാനത്ത് ബെംഗളൂരു എഫ്‌സിയുടെ ക്ലെയ്റ്റൻ സിൽവയാണ്. മുംബൈ സിറ്റിക്കെതിരെ ഇരുപത്തിയഞ്ചാം സെക്കൻഡിലായിരുന്നു ക്ലെയ്റ്റൻ സിൽവയുടെ ഗോൾ.
ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്‌സി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം സമനിലയില്‍ പിരിഞ്ഞപ്പോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി എടികെ മോഹന്‍ ബഗാന്‍ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് തുല്യത പാലിച്ചു. 64-മിനുറ്റില്‍ ആശിഷ് റായ്‌യുടെ ഓണ്‍ഗോള്‍ എടികെ മുന്നിലെത്തിച്ചു. ഇഞ്ചുറിടൈമില്‍(90+1) ജാവിയേര്‍ സിവേറിയോയിലൂടെ സമനില വീണ്ടെടുക്കുകയായിരുന്നു. ആകാശ് മിശ്രയുടെ ക്രോസില്‍ നിന്നായിരുന്നു ഹൈദരാബാദിന് സമനിലയും ഒന്നാം സ്ഥാനവും സമ്മാനിച്ച സിവേറിയോയുടെ ഗോള്‍ പിറന്നത്.
ISL 2021-2022: ഇഞ്ചുറി ടൈം ഗോളില്‍ എടികെയെ സമനിലയില്‍ തളച്ച് ഹൈദരാബാദ് ഒന്നാമത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!