ISL 2021-22 : ഒഗ്‌ബെച്ചെയ്‌ക്ക് ഹാട്രിക്; കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി ഹൈദരാബാദ് തലപ്പത്ത്

By Web TeamFirst Published Jan 24, 2022, 9:36 PM IST
Highlights

21-ാം മിനുറ്റില്‍ സൂപ്പര്‍താരം ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) ഈസ്റ്റ് ബംഗാളിനെ (East Bengal FC) ആറാം തോല്‍വിയിലേക്ക് തള്ളിവിട്ട് ഹൈദരാബാദ് എഫ്‌സി (Hyderabad FC) ഒന്നാംസ്ഥാനത്ത്. ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെയുടെ (Bartholomew Ogbeche) ഹാട്രിക്കില്‍ എതിരില്ലാത്ത നാല് ഗോളിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയതോടെ പോയിന്‍റ് തൂക്കത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ (Kerala Blasters FC) ഹൈദരാബാദ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. 

തിലക് മൈതാനില്‍ ആദ്യപകുതിയിലെ മൂന്ന് ഗോള്‍ കൊണ്ടുതന്നെ മത്സരം പിടിച്ചെടുത്തു ഹൈദരാബാദ് എഫ്‌സി. 21-ാം മിനുറ്റില്‍ സൂപ്പര്‍താരം ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. 44-ാം മിനുറ്റില്‍ ഒഗ്‌ബെച്ചെയുടെ രണ്ടാം ഗോള്‍. തൊട്ടുപിന്നാലെ (45+1) അനികേത് ജാദവും വലകുലുക്കി. ഹൈദരാബാദിന് അനുകൂലമായി 3-0ന് മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞു. രണ്ടാംവരവിലും തിരിച്ചുവരവിന് ഈസ്റ്റ് ബംഗാളിന് ആയുസ് ബാക്കിയുണ്ടായില്ല. 74-ാം മിനുറ്റില്‍ തന്‍റെ ഹാട്രിക് പൂര്‍ത്തിയാക്കിയ ഒഗ്‌ബെച്ചെ ഹൈദരാബാദിന്‍റെ ജയമുറപ്പിച്ചു. 

ജയത്തോടെ 12 കളിയില്‍ ഹൈദരാബാദിന് 20 പോയിന്‍റ്. ഒരു മത്സരം കുറവ് കളിച്ച് ഇത്രതന്നെ പോയിന്‍റാണെങ്കിലും ഗോള്‍ ശരാശരിയുടെ കണക്കിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാംസ്ഥാനത്തേക്കിറങ്ങിയത്. 11 കളിയില്‍ 19 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ എഫ്‌സിയാണ് മൂന്നാമത്. അതേസമയം സീസണില്‍ ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ ഒന്‍പത് പോയിന്‍റുമായി അവസാന സ്ഥാനത്ത് തുടരുന്നു. 

FULL-TIME | registers a strong victory over in what was an entertaining fixture in the ! 🤩 pic.twitter.com/778Ang7WWx

— Indian Super League (@IndSuperLeague)
click me!