La Liga :  ബെന്‍സേമ പെനാല്‍റ്റി പാഴാക്കി, റയലിന് സമനില; ബാഴ്‌സലോണയ്ക്ക് ജയം

By Web TeamFirst Published Jan 24, 2022, 9:50 AM IST
Highlights

കരീം ബെന്‍സേമ പെനാല്‍റ്റി പാഴാക്കിയത് റയലിന് തിരിച്ചടിയായി. 22 കളിയില്‍ 50 പോയിന്റുമായി റയല്‍ ആണ് ലീഗില്‍ ഒന്നാമത്. മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് (Barcelona) ജയം. എതിരില്ലാത്ത ഒരു ഗോളിന്  അലാവസിനെ തോല്‍പ്പിച്ചു.

മാഡ്രിഡ്: സ്പാനിഷ് ലീഗ് (La Liga) ഫുട്‌ബോളില്‍ നാടകീയ സമനിലയുമായി റയല്‍ മാഡ്രിഡ് (Real Madrid). എല്‍ച്ചെക്കെതിരെ രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച റയല്‍ ഇഞ്ച്വറി ടൈമില്‍ സമനില പിടിച്ചു. എഡെര്‍ മിലിറ്റോ ആണ് സമനില ഗോള്‍ നേടിയത്. 82ആം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ച് പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടി. ലൂക്കാസ് ബോയെയും പെരെ മില്ലയുമാണ് എല്‍ച്ചെയുടെ ഗോള്‍ നേടിയത്. കരീം ബെന്‍സേമ പെനാല്‍റ്റി പാഴാക്കിയത് റയലിന് തിരിച്ചടിയായി. 22 കളിയില്‍ 50 പോയിന്റുമായി റയല്‍ ആണ് ലീഗില്‍ ഒന്നാമത്. മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് (Barcelona) ജയം. എതിരില്ലാത്ത ഒരു ഗോളിന്  അലാവസിനെ തോല്‍പ്പിച്ചു. 87ആം മിനുറ്റില്‍ ഫ്രങ്കി ഡി യോങ് ആണ് വിജയഗോള്‍ നേടിയത്. ജയത്തോടെ 35 പോയിന്റുമായി ബാഴ്‌സ പട്ടികയില്‍ അഞ്ചാമതെത്തി. 

മെസിയുടെ മടങ്ങിവരവ്

ഫ്രഞ്ച് ലീഗ് വണ്ണില്‍ പി എസ് ജിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളിന് റെയിംസിനെ തോല്‍പിച്ചു. മാര്‍ക്കോ വെറാറ്റി, സെര്‍ജിയോ റാമോസ്, ഡാനിലോ പെരേര എന്നിവരാണ് പിഎസ്ജിയുടെ ഗോളുകള്‍ നേടിയത്. വൗട്ട് ഫെയ്‌സിന്റെ സെല്‍ഫ് ഗോളാണ് പിഎസ്ജിയുടെ പട്ടിക തികച്ചത്. അറുപത്തിമൂന്നാം മിനിറ്റില്‍ എഞ്ചല്‍ ഡി മരിയക്ക് പകരം കളത്തിലെത്തിയെങ്കിലും ലിയോണല്‍ മെസിക്ക് ഗോള്‍ നേടാനായില്ല. 22 കളിയില്‍ 53 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി. രണ്ടാം സ്ഥാനത്തുള്ള നീസിനെക്കാള്‍ പതിനൊന്ന് പോയിന്റ് മുന്നിലാണിപ്പോള്‍ ടീം.

ലിവല്‍പൂളും ചെല്‍സിയും ജയിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് സീസണിലെ പതിന്നാലാം ജയം. ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് ലിവര്‍പൂള്‍ തകര്‍ത്തു. എട്ടാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡെയ്കിലൂടെ ആണ് ലിവര്‍പൂള്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 32ആം മിനിറ്റില്‍ അലക്‌സ് ചെംബെര്‍ലെയിന്‍ ലീഡുയര്‍ത്തി. 55ആം മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസ് ഒരു ഗോള്‍ മടക്കിയെങ്കിലും 89ആം മിനിറ്റില്‍ ഫബീഞ്ഞോയുടെ ഗോളില്‍ ലിവര്‍പൂള്‍ ജയം പൂര്‍ത്തിയാക്കി. 22 കളിയില്‍ 48 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍.

മറ്റൊരു മത്സരത്തില്‍ ആഴ്‌സനല്‍ സമനില വഴങ്ങി. ബേണ്‍ലിയാണ് ആഴ്‌സനലിനെ തളച്ചത്. ഇരുടീമിനും ഗോള്‍ നേടാനായില്ല. ലക്കാസെറ്റെക്ക് അടക്കം മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. ഈ വര്‍ഷം ആഴ്‌സനല്‍ ഒരു കളി പോലും ജയിച്ചിട്ടില്ല. 21 കളിയില്‍ 36 പോയിന്റുമായി ആഴ്‌സനല്‍ ആറാം സ്ഥാനത്താണ്. കരുത്തരുടെ പോരില്‍ ,
ടോട്ടനത്തെ വീഴ്ത്തി ചെല്‍സി. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് 

ബയേണ്‍ ജൈത്രയാത്ര തുടരുന്നു

ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ഹെര്‍ത്താ ബെര്‍ലിനെ ഒന്നിനെതിരെ നാല് ഗോളിന് ബയേണ്‍ തകര്‍ത്തു. 25ആം മിനിറ്റില്‍ ടോളീസോ ആദ്യ ഗോള്‍ നേടി. 45ആം മിനിറ്റില്‍ തോമസ് മുള്ളര്‍ ലീഡ് ഉയര്‍ത്തി. 75ആം മിനിറ്റില്‍ ലിറോയ് സാനേയും 79ആം മിനിറ്റില്‍ സെര്‍ജി ഗ്‌നാബ്രിയും ലക്ഷ്യം കണ്ടതോടെ ബയേണ്‍ പട്ടിക തികച്ചു. 20 കളിയില്‍ 49 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്ക്.

click me!