
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ചെന്നൈയിന്‍ എഫ്‌സി (Chennaiyin FC) പരിശീലകന്‍ ബാന്‍ഡോവിച്ചിനെ (Bozidar Bandovic) പുറത്താക്കി. എഫ്‌സി ഗോവയ്‌ക്കെതിരെ 0-5ന് തോറ്റതിന് പിന്നാലെയാണ് നടപടി. സഹപരിശീലകന്‍ സയിദ് സബീര്‍ പാഷയ്‌ക്ക് (Syed Sabir Pasha) താല്‍ക്കാലിക ചുമതല നല്‍കി. 2017 മുതല്‍ ടീമിന്‍റെ സഹപരിശീലകനാണ് പാഷ.
ബാന്‍ഡോവിച്ചിന് കീഴില്‍ സീസണിലെ 16 മത്സരങ്ങളില്‍ അഞ്ച് ജയവും നാല് സമനിലയുമാണ് ചെന്നൈയിന്‍ നേടിയത്. ജയവും തോല്‍വിയും മുമ്പ് രുചിച്ചിട്ടുണ്ടെങ്കിലും ഗോവയ്‌ക്കെതിരായ ദയനീയ തോല്‍വി പോലൊന്ന് കണ്ടുനില്‍ക്കാനാവില്ല എന്നാണ് ക്ലബ് സഹ ഉടമ വിത ഡാനിയുടെ പ്രതികരണം. സയിദ് സബീര്‍ പാഷയില്‍ പൂര്‍ണ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ക്ലബ്. സീസണില്‍ 16 മത്സരങ്ങളില്‍ 19 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ‌്‌സി.
ജോര്‍ജെ ഓര്‍ട്ടിസിന്‍റെ ഹാട്രിക്കില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തുകയായിരുന്നു എഫ്സി ഗോവ. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളടിച്ച ഓര്‍ട്ടിസ് ഗോവയെ നാലു ഗോളിന് മുന്നിലെത്തിച്ചിരുന്നു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി ചെന്നൈയിന്‍ വലയിലെത്തിച്ച് ഓര്‍ട്ടിസ് ഹാട്രിക്കും ഗോവയുടെ ഗോള്‍പ്പട്ടികയും തികച്ചു. തിലക് മൈതാനില്‍ നടന്ന പോരാട്ടത്തില്‍ കളിയുടെ തുടക്കം മുതല്‍ ചെന്നൈയിന്‍ ചിത്രത്തിലേ ഇല്ലായിരുന്നു. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ചെന്നൈയിന്‍റെ മൂന്നാം തോല്‍വിയാണിത്.
ISL 2021-22: ഓര്‍ട്ടിസിന്‍റെ ഹാട്രിക്കില്‍ ചെന്നൈയിനെ പഞ്ചറാക്കി ഗോവ, ജയം എതിരില്ലാത്ത അഞ്ച് ഗോളിന്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!