Sahal Abdul Samad : സഹല്‍ അബ്‌ദുള്‍ സമദിന്‍റെ ഗോളടി ചുമ്മാതല്ല; കാരണം തുറന്നുപറഞ്ഞ് സൂപ്പര്‍താരം

Published : Dec 27, 2021, 09:46 AM ISTUpdated : Dec 27, 2021, 09:57 AM IST
Sahal Abdul Samad : സഹല്‍ അബ്‌ദുള്‍ സമദിന്‍റെ ഗോളടി ചുമ്മാതല്ല; കാരണം തുറന്നുപറഞ്ഞ് സൂപ്പര്‍താരം

Synopsis

കഴിഞ്ഞ സീസണിൽ നിറം മങ്ങിയ സഹൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്‍റെ ടോപ് സ്കോറർ

വാസ്‌കോ ഡ ഗാമ: കഠിന പരിശ്രമത്തിലൂടെയാണ് ഫോം വീണ്ടെടുത്തതെന്ന് ഐഎസ്എല്‍ (ISL) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters Fc) മലയാളിതാരം സഹൽ അബ്‌ദുള്‍ സമദ് (Sahal Abdul Samad). ജംഷഡ്‌പൂര്‍ എഫ്‌‌സിക്കെതിരെ (Jamshedpur Fc) സമനില നേടിയെങ്കിലും മത്സരഫലത്തിൽ നിരാശയുണ്ടെന്നും സഹൽ പറഞ്ഞു. 27-ാം മിനുറ്റില്‍ സഹല്‍ നേടിയ ഗോളാണ് ജംഷഡ്‌പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. 

സീസണിൽ സഹലിന്‍റെ നാലാം ഗോളാണ് ജംഷഡ്‌പൂരിനെതിരെ പിറന്നത്. കഴിഞ്ഞ സീസണിൽ നിറം മങ്ങിയ സഹൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്‍റെ ടോപ് സ്കോറർ. കഠിന പരിശ്രമത്തിലൂടെയാണ് മികവിലേക്ക് തിരിച്ചെത്തിയതെന്ന് സഹൽ വ്യക്തമാക്കി. വിദേശ താരങ്ങളായ ആല്‍വാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ തുടങ്ങിയവർക്കൊപ്പം കളിക്കുന്നതും പരിശീലിക്കുന്നതും പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതായും സഹല്‍ പറഞ്ഞു.

തുടര്‍ച്ചയായ മത്സരങ്ങള്‍ തളര്‍ത്തി: വുകോമനോവിച്ച് 

സഹൽ സ്കോറിംഗ് മികവിലേക്ക് തിരിച്ചെത്തിയത് കൃത്യമായ തന്ത്രങ്ങളിലൂടെയാണെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് പറയുന്നു. എന്നാല്‍ ഒരാഴ്‌ചയ്ക്കിടെ മൂന്ന് മത്സരങ്ങളിൽ കളിച്ചത് താരങ്ങളെ തളർത്തിയെന്ന് വുകോമനോവിച്ചിന് പരാതിയുണ്ട്. പ്ലേമേക്കർ അഡ്രിയൻ ലൂണയുടെ പരിക്ക് ഗുരുതരമല്ലെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു.

സീസണില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂരിനോട് 1-1ന് സമനില വഴങ്ങിയെങ്കിലും കോച്ച് ഇവാൻ വുകോമനോവിച്ച് തൃപ്‌‌തനാണ്. സീസണില്‍ എടികെ മോഹൻ ബഗാനോട് തോറ്റ് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള ഏഴ് കളിയിലും തോൽവി അറിഞ്ഞിട്ടില്ല. 14-ാം മിനുറ്റില്‍ ഗ്രെഗ് സ്റ്റെവാര്‍ട്ടിന്‍റെ തകര്‍പ്പന്‍ ഗോളില്‍ മുന്നിലെത്തിയ ജംഷഡ്‌‌പൂരിനെ 27-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദിലൂടെ സമനിലയില്‍ പിടിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. 

സമനിലയെങ്കിലും എട്ട് കളിയില്‍ 13 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാമതെത്തി. 13 പോയിന്‍റ് തന്നെയെങ്കിലും ഗോള്‍ശരാശരിയുടെ കരുത്തില്‍ ജംഷ‌ഡ്‌പൂര്‍ രണ്ടാമതുണ്ട്.

EPL : പ്രീമിയര്‍ ലീഗില്‍ ഗോള്‍ദിനം; ചെൽസി വിജയവഴിയില്‍, ഗോള്‍ പേമാരിയുമായി സിറ്റിയും ആഴ്‌സണലും
 

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം