
പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) ഇന്ന് ഹൈദരാബാദ് എഫ്സി-ജംഷഡ്പൂര്‍ എഫ്സി (Hyderabad FC vs Jamshedpur FC) പോരാട്ടം. പോയിന്‍റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) തൊട്ടുപിന്നിലായി നിൽക്കുന്ന രണ്ട് ടീമുകളെന്ന പ്രത്യേകതയുണ്ട്. ഇരു ടീമുകളും സീസണിലെ 12-ാം റൗണ്ട് മത്സരത്തിനാണ് ഇറങ്ങുന്നത്. ജംഷഡ്പൂരിന് 19ഉം ഹൈദരാബാദിന് 17ഉം പോയിന്‍റ് വീതമുണ്ട്. ഇന്ന് ജയിക്കുന്ന ടീമിന് ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി പോയിന്‍റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് ഉയരാന്‍ കഴിയും.
ജംഷഡ്പൂര്‍ കഴിഞ്ഞ രണ്ട് കളിയും ജയിച്ചപ്പോള്‍ അവസാന മൂന്ന് മത്സരത്തില്‍ ഒന്നിലും ജയിക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനത്തിന് ഇറങ്ങാത്തത് ജംഷഡ്പൂരിന് തിരിച്ചടിയായേക്കും.
കൊവിഡ് ആശങ്കയേറുന്നു
കൊവിഡ് ആശങ്കയെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നലത്തെ മത്സരം മാറ്റിവച്ചിരുന്നു. മുംബൈ സിറ്റിക്കെതിരായ കിക്കോഫിന് മൂന്ന് മണിക്കൂര്‍ മുന്‍പാണ് ഐഎസ്എല്‍ അധികൃതര്‍ തീരുമാനം അറിയിച്ചത്. ബ്ലാസ്റ്റേഴ്സ് ടീമിലെ കൊവിഡ് വ്യാപനം കാരണമാണ് തീരുമാനം. മത്സരത്തിന് ആവശ്യമായ കളിക്കാര്‍ ബ്ലാസ്റ്റേഴ്സ് ടീമിൽ ഇല്ലെന്ന് ഐഎസ്എൽ അധികൃതര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. കൊവിഡ് നെഗറ്റീവായ 15 കളിക്കാര്‍ എങ്കിലും ഒരു ടീമിൽ ഉണ്ടായിരിക്കണമെന്നാണ് ഐഎസ്എൽ ചട്ടം.
മത്സരം മറ്റൊരു ദിവസം നടത്താന്‍ ശ്രമിക്കുമെന്ന് ഐഎസ്എല്‍ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ നാല് ദിവസം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനം നടത്തിയിരുന്നില്ല. പോയിന്‍റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമതും നിലവിലെ ജേതാക്കളായ മുംബൈ നാലാം സ്ഥാനത്തുമാണ്.
Puskas Award : വണ്ടര്‍ ഗോളുകളിലെ തണ്ടര്‍ ഏത്; 2021ലെ മികച്ച ഗോൾ ഇന്നറിയാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!