Kerala Blasters : മിന്നല്‍ വാസ്ക്വെസ്! മഞ്ഞക്കടലിരമ്പത്തിനൊപ്പം സന്തോഷവാർത്ത; ബ്ലാസ്റ്റേഴ്സ് ക്യാമ്പ് ഹാപ്പി

Published : Jan 13, 2022, 11:00 AM ISTUpdated : Jan 13, 2022, 11:03 AM IST
Kerala Blasters : മിന്നല്‍ വാസ്ക്വെസ്! മഞ്ഞക്കടലിരമ്പത്തിനൊപ്പം സന്തോഷവാർത്ത; ബ്ലാസ്റ്റേഴ്സ് ക്യാമ്പ് ഹാപ്പി

Synopsis

ഹൈദരാബാദ് എഫ്സിക്കെതിരെ ആദ്യ പകുതിയുടെ 42-ാം മിനിറ്റില്‍ ആല്‍വാരോ വാസ്‍ക്വെസ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറിയത്

വാസ്കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) പോയ വാരത്തിലെ മികച്ച ഗോളിനുള്ള പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സ് താരം (Kerala Blasers FC) ആൽവാരോ വാസ്ക്വെസിന് (Alvaro Vazquez). ഹൈദരാബാദ് എഫ്സിക്കെതിരെ (Hyderabad FC) ബ്ലാസ്റ്റേഴ്സിന് ജയം ഒരുക്കിയ ഗോളിനാണ് അംഗീകാരം. ആരാധകര്‍ക്കിടയിലെ വോട്ടെടുപ്പിലൂടെയാണ് പുരസ്കാരം തീരുമാനിക്കപ്പെട്ടത്. വോട്ടെടുപ്പില്‍ 91.3 ശതമാനം വോട്ട് വാസ്ക്വെസിന് ലഭിച്ചു.

ഐഎസ്എല്ലില്‍ മഞ്ഞക്കടലിരമ്പം 

ഹൈദരാബാദ് എഫ്സിക്കെതിരെ ആദ്യ പകുതിയുടെ 42-ാം മിനിറ്റില്‍ ആല്‍വാരോ വാസ്‍ക്വെസ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറിയത്. സഹല്‍ അബ്ദുള്‍ സമദിന്‍റെ ഹെഡറില്‍ നിന്ന് അവസരം മുതലാക്കിയ വാസ്ക്വെസ് മനോഹരമായൊരു വോളിയിലൂടെ കട്ടിമണിയെ കീഴടക്കി ഹൈദരാബാദ് വല ചലിപ്പിക്കുകയായിരുന്നു. ഇതോടെ ഐഎസ്‌എല്ലിന്‍റെ എട്ട് സീസണില്‍ ആദ്യമായി പോയിന്‍റ് പട്ടികയില്‍ മഞ്ഞപ്പട ഒന്നാമതെത്തിയിരുന്നു. 

ഐഎസ്എല്ലില്‍ അഞ്ചാം ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് കുതിപ്പ് തുടരുകയാണ്. 11 കളിയിൽ 20 പോയിന്‍റോടെയാണ് മഞ്ഞപ്പട പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളത്. സീസണിലെ പതിനൊന്നാം മത്സരത്തിൽ ഒ‍ഡിഷയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചു. 28-ാം മിനിറ്റില്‍ നിഷു കുമാറും 40-ാം മിനിറ്റിൽ ഹര്‍മന്‍ജോത് ഖാബ്രയുമാണ് ഗോൾ നേടിയത്. യുവഗോളി ഗില്ലിന്‍റെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്സിന് നേട്ടമായി.

'അവകാശവാദങ്ങള്‍ അരുത്'

'സമ്മർമില്ലാതെ കളിക്കാന്‍ താരങ്ങളെ പ്രേരിപ്പിക്കുകയാണ് തന്‍റെ ദൗത്യം. ഒന്നാംസ്ഥാനത്തെത്തിയെങ്കിലും അവകാശവാദങ്ങള്‍ അരുത്. ഒഡിഷ എഫ്സിക്കെതിരെ ജയമൊരുക്കിയ ഗോളുകള്‍ നേടിയത് പ്രതിരോധനിരയിലെ കരുത്തരാണ്. കൂടുതൽ താരങ്ങള്‍ ഗോളുകള്‍ നേടുമ്പോള്‍ എതിരാളികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുമെന്നും' പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് മത്സരശേഷം പറഞ്ഞു. 

Kerala Blasters : ഇതാണ് ടീം സ്‍പിരിറ്റ്, സ്നേഹം; വിജയം ബ്ലാസ്റ്റേഴ്സ് സമർപ്പിച്ചതാർക്ക്; ആരും കയ്യടിച്ചുപോകും!

PREV
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍