
വാസ്കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasers FC) പടിപടിയായി മെച്ചപ്പെടുകയാണെന്ന് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച്. ഒഡിഷ എഫ്സിക്കെതിരെ ജയമൊരുക്കിയ ഗോളുകള്‍ നേടിയത് പ്രതിരോധനിരയിലെ കരുത്തര്‍. കൂടുതൽ താരങ്ങള്‍ ഗോളുകള്‍ നേടുമ്പോള്‍ എതിരാളികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുമെന്നും ഇവാന്‍ വുകമനോവിച്ച് (Ivan Vukomanovic) പറഞ്ഞു.
സമ്മർമില്ലാതെ കളിക്കാന്‍ താരങ്ങളെ പ്രേരിപ്പിക്കുകയാണ് തന്‍റെ ദൗത്യം. ഒന്നാംസ്ഥാനത്തെത്തിയെങ്കിലും അവകാശവാദങ്ങള്‍ അരുതെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഓര്‍മ്മിപ്പിച്ചു.
ഒഡിഷ എഫ്സിക്കെതിരായ ജയത്തോടെ ഐഎസ്എല്ലിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ പതിനൊന്നാം മത്സരത്തിൽ ഒഡിഷയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സ് തോൽപ്പിക്കുകയായിരുന്നു. 28-ാം മിനിറ്റില്‍ നിഷു കുമാറും 40-ാം മിനിറ്റിൽ ഹര്‍മന്‍ജോത് ഖാബ്രയുമാണ് ഗോൾ നേടിയത്. യുവഗോളി ഗില്ലിന്‍റെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്സിന് നേട്ടമായി.
11 കളിയിൽ ബ്ലാസ്റ്റേഴ്സിന് 20 പോയിന്‍റായി. സീസണിൽ രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഒഡിഷയെ തോൽപ്പിക്കുന്നത്. ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിക്കെതിരെയാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!