ലൂണയും ഹര്‍മന്‍ജോത് ഖാബ്രയും ജെസ്സലിന്‍റെ ജേഴ്സി ഉയര്‍ത്തി നിൽക്കുന്ന ചിത്രങ്ങള്‍ ക്ലബ്ബ് ട്വീറ്റ് ചെയ്തു

വാസ്കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) ഒഡിഷ എഫ്സിക്കെതിരായ (Odisha FC) തകര്‍പ്പന്‍ ജയം പരിക്കേറ്റ നായകന്‍ ജെസ്സെല്‍ കര്‍ണെയ്റോയ്ക്ക് (Jessel Carneiro) സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasers FC). മത്സരത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിൽ പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ചും (Ivan Vukomanovic) നായകന്‍ അഡ്രിയാന്‍ ലൂണയും (Adrian Luna) ഇക്കാര്യം വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലൂണയും ഹര്‍മന്‍ജോത് ഖാബ്രയും ജെസ്സലിന്‍റെ ജേഴ്സി ഉയര്‍ത്തി നിൽക്കുന്ന ചിത്രങ്ങള്‍ ക്ലബ്ബ് ട്വീറ്റ് ചെയ്തു. ഹൈദരാബാദിനെതിരായ മത്സരത്തിനിടെ തോളിന് പരിക്കേററ ജെസ്സലിന് അടുത്തയാഴ്ചത്തെ മത്സരങ്ങളെല്ലാം നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. 

ബ്ലാസ്റ്റേഴ്സ് മുന്നോട്ട്

ഒഡിഷ എഫ്സിക്കെതിരെ ജയമൊരുക്കിയ ഗോളുകള്‍ നേടിയത് പ്രതിരോധനിരയിലെ കരുത്തരാണ്. കൂടുതൽ താരങ്ങള്‍ ഗോളുകള്‍ നേടുമ്പോള്‍ എതിരാളികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുമെന്നും ഇവാന്‍ വുകമനോവിച്ച് കൂട്ടിച്ചേർത്തു. സമ്മർമില്ലാതെ കളിക്കാന്‍ താരങ്ങളെ പ്രേരിപ്പിക്കുകയാണ് തന്‍റെ ദൗത്യം. ഒന്നാംസ്ഥാനത്തെത്തിയെങ്കിലും അവകാശവാദങ്ങള്‍ അരുതെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഓര്‍മ്മിപ്പിച്ചു.

Scroll to load tweet…

ഒഡിഷ എഫ്സിക്കെതിരായ ജയത്തോടെ ഐഎസ്എല്ലിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 11 കളിയിൽ ബ്ലാസ്റ്റേഴ്സിന് 20 പോയിന്‍റായി. സീസണിലെ പതിനൊന്നാം മത്സരത്തിൽ ഒ‍ഡിഷയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സ് തോൽപ്പിക്കുകയായിരുന്നു. 28-ാം മിനിറ്റില്‍ നിഷു കുമാറും 40-ാം മിനിറ്റിൽ ഹര്‍മന്‍ജോത് ഖാബ്രയുമാണ് ഗോൾ നേടിയത്. യുവഗോളി ഗില്ലിന്‍റെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്സിന് നേട്ടമായി.

ISL 2021-22 : രണ്ടടിയില്‍ ഒഡീഷയും തീര്‍ന്നു; കേരള ബ്ലാസ്റ്റേഴ്‌സ് കുതിക്കുന്നു, ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു