
വാസ്‌കോ ഡ ഗാമ: ഐഎസ്എല്‍ (ISL) ക്ലബ് എഫ്‌സി ഗോവൻ (Fc Goa) നിരയിലെ പുതിയ താരോദയമാണ് മുഹമ്മദ് നെമിൽ (Muhammed Nemil Vailiyattil). കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ (Kerala Blasters Fc) ആദ്യ മത്സരത്തിന് ഇറങ്ങുന്നതിന്‍റെ ആവേശത്തിലാണ് മലയാളിതാരം. ഡ്യൂറൻഡ് കപ്പിലെ (Durand Cup) തകർപ്പൻ പ്രകടനത്തോടെ ഗോവയുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മുഹമ്മദ് നെമിൽ ഈ മികവ് ഐഎസ്എല്ലിലും ആവർത്തിക്കാനുള്ള പരിശ്രമത്തിലാണ്.
കുട്ടിക്കാലം മുതൽ ഇഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ ആവേശവും മുഹമ്മദ് നെമിലിന് ആകാംക്ഷയുമേറെ. കോഴിക്കോട് ചേവായൂർ സ്വദേശിയായ നെമിൽ മുംബൈയിലെ റിലയൻസ് അക്കാഡമിയിലൂടെയാണ് ഫുട്ബോളിൽ സജീവമാവുന്നത്. സ്പെയ്‌നിലെ രണ്ട് വർഷ പരിശീലനത്തിനിടെ അണ്ടർ 18 സെക്കൻഡ് ഡിവിഷനിൽ ടോപ് സ്കോററായി. ഈ മികവാണ് നെമിലിനെ ഗോവയിൽ എത്തിച്ചത്. ഇഷ്‌ടതാരം ലിയോണല്‍ മെസിയാണെങ്കിലും ജൂനിയർ നെയ്‌മർ എന്നറിയപ്പെടുന്ന നെമിൽ ഡ്യൂറൻഡ് കപ്പിൽ നാല് ഗോൾ നേടിയിരുന്നു.
ഗോവയില്‍ ഇന്ന് രാത്രി ഏഴരയ്‌ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ പോരാട്ടം. തോൽവിയറിയാതെ ഏഴ് മത്സരങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നതെങ്കില്‍ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം തിരിച്ചുവരാന്‍ ശ്രമിക്കുകയാണ് ഗോവ. അവസാന മത്സരത്തില്‍ എടികെ മോഹൻ ബഗാനോട് തോറ്റ ഗോവയ്‌ക്കും ജംഷഡ്‌പൂരിനോട് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിനും ജയത്തോടെ 2022 തുടങ്ങുകയാണ് ലക്ഷ്യം.
Kerala Blasters : പുതുവർഷാഘോഷത്തിന് മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!