ISL 2021-22 : ഐഎസ്എല്‍ നോക്കൗട്ട് മത്സരങ്ങളുടെ തിയതിയായി; നിയമങ്ങളില്‍ മാറ്റം

Published : Feb 18, 2022, 09:17 AM ISTUpdated : Feb 18, 2022, 09:20 AM IST
ISL 2021-22 : ഐഎസ്എല്‍ നോക്കൗട്ട് മത്സരങ്ങളുടെ തിയതിയായി; നിയമങ്ങളില്‍ മാറ്റം

Synopsis

ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ലീഗ് ഷീൽഡിനൊപ്പം എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യതയും കിട്ടും

മഡ്‌ഗാവ്: ഐഎസ്എൽ എട്ടാം സീസണിലെ (ISL 2021-22) ഫൈനൽ മാർച്ച് 20ന് ഗോവയിൽ (Fatorda) നടക്കും. ആദ്യപാദ സെമി ഫൈനൽ മാർച്ച് 11നും 12നും രണ്ടാംപാദ സെമി മാ‍ർച്ച് 15നും 16നുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സീസണിൽ എവേ ഗോൾ നിയമം ഉണ്ടായിരിക്കില്ല. ലീഗ് ഘട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിന് യോഗ്യത നേടുക. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ലീഗ് ഷീൽഡിനൊപ്പം എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യതയും കിട്ടും. മുംബൈ സിറ്റിയാണ് നിലവിലെ ചാമ്പ്യൻമാർ. 

ഐഎസ്എല്ലില്‍ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ബെംഗളൂരു എഫ്‌സി പോരാട്ടമാണ്. ഗോവയില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. 16 കളിയിൽ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബിഎഫ്‌സി. സീസണിൽ രണ്ട് കളിയിൽ മാത്രം ജയിച്ച നോർത്ത് ഈസ്റ്റ് 10 പോയിന്‍റുമായി അവസാന സ്ഥാനത്തും. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരു രണ്ടിനെതിരെ നാല് ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ചിരുന്നു. 

ജംഷഡ്‌പൂരിന് എട്ടാം ജയം

ഇന്നലെ നടന്ന മത്സരത്തോടെ ജംഷഡ്‌പൂര്‍ എഫ്‌സി സീസണിലെ എട്ടാം ജയം സ്വന്തമാക്കി. മുംബൈ സിറ്റിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ജംഷഡ്‌പൂര്‍ തോൽപ്പിച്ചത്. ഇഞ്ചുറിടൈമിന്‍റെ നാലാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട് വിജയഗോൾ കണ്ടെത്തി. 9-ാം മിനിറ്റില്‍ സ്റ്റുവര്‍ട്ടാണ് ആദ്യ ഗോൾ പേരിലാക്കിയത്. 30-ാം മിനിറ്റിൽ റിത്വിക് ദാസ് രണ്ടാം ഗോളും നേടിയതോടെ ജംഷഡ്‌പൂര്‍ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു,

എന്നാല്‍ 57-ാം മിനിറ്റില്‍ രാഹുല്‍ ഭെക്കെയും 86-ാം മിനിറ്റില്‍ ഡീഗോ മൗറീസിയോയും ഗോൾ നേടിയതോടെ മത്സരം സമനിലയിലേക്ക് നീങ്ങുമെന്നായി. 15 കളിയിൽ 28 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ജംഷഡ്‌പൂര്‍. 16 കളിയിൽ 25 പോയിന്‍റുള്ള മുംബൈ അഞ്ചാം സ്ഥാനത്താണ്. ഹൈദരാബാദ് എഫ്‌സിയും എടികെ മോഹന്‍ ബഗാനും യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 15 കളിയില്‍  26 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തിലിറങ്ങും. 

ISL 2021-22 : ഐഎസ്എല്‍; ഉയരാന്‍ ബെംഗളൂരു എഫ്‌സി, മാനം കാക്കാന്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും