സീസണിൽ രണ്ട് കളിയിൽ മാത്രം ജയിച്ച നോർത്ത് ഈസ്റ്റ് 10 പോയിന്‍റുമായി അവസാന സ്ഥാനത്താണ്

മഡ്‌ഗാവ്: ഐഎസ്എല്ലിൽ (ISL 2021-22) ബെംഗളൂരു എഫ്‌സി (Bengaluru FC) ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ (NorthEast United FC) നേരിടും. രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. 16 കളിയിൽ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബിഎഫ്‌സി (BFC). സീസണിൽ രണ്ട് കളിയിൽ മാത്രം ജയിച്ച നോർത്ത് ഈസ്റ്റ് 10 പോയിന്‍റുമായി അവസാന സ്ഥാനത്തും. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബെംഗളൂരു രണ്ടിനെതിരെ നാല് ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ചിരുന്നു. 

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തോടെ ജംഷഡ്‌പൂര്‍ എഫ്‌സി സീസണിലെ എട്ടാം ജയം സ്വന്തമാക്കി. മുംബൈ സിറ്റിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ജംഷഡ്‌പൂര്‍ തോൽപ്പിച്ചത്. ഇഞ്ചുറിടൈമിന്‍റെ നാലാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടാണ് വിജയഗോൾ നേടിയത്. 9-ാം മിനിറ്റില്‍ സ്റ്റുവര്‍ട്ട് ആദ്യ ഗോൾ നേടി. 30-ാം മിനിറ്റിൽ റിത്വിക് ദാസ് രണ്ടാം ഗോളും നേടിയതോടെ ജംഷഡ്‌പൂര്‍ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു,

എന്നാല്‍ 57-ാം മിനിറ്റില്‍ രാഹുല്‍ ഭെക്കെയും 86-ാം മിനിറ്റില്‍ ഡീഗോ മൗറീസിയോയും ഗോൾ നേടിയതോടെ മത്സരം സമനിലയാകുമെന്ന് കരുതി. 15 കളിയിൽ 28 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ജംഷഡ്‌പൂര്‍. 16 കളിയിൽ 25 പോയിന്‍റുള്ള മുംബൈ അഞ്ചാം സ്ഥാനത്താണ്. ഹൈദരാബാദ് എഫ്‌സിയും എടികെ മോഹന്‍ ബഗാനും യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 15 കളിയില്‍ 26 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. 

Scroll to load tweet…

IND vs WI : രോഹിത്തിസം തുടരാന്‍ ടീം ഇന്ത്യ; വിൻഡീസിനെതിരെ രണ്ടാം ടി20 ഇന്ന്, ജയിച്ചാല്‍ പരമ്പര