ISL : തലപ്പത്ത് തുടരാന്‍ മുംബൈ സിറ്റി; ജീവന്‍ കാക്കാന്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

By Web TeamFirst Published Dec 27, 2021, 10:51 AM IST
Highlights

എട്ട് കളിയിൽ ഏഴ് പോയിന്‍റുള്ള നോ‍ർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്ത്. മുന്നോട്ട് കയറാന്‍ നോര്‍ത്ത് ഈസ്റ്റിന് ജയം അനിവാര്യം. 

ഫത്തോഡ: ഐഎസ്എല്ലിൽ (ISL 2021-22) മുംബൈ സിറ്റി (Mumbai City Fc) ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ (NorthEast United Fc) നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഏഴ് കളിയിൽ 15 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് മുംബൈ സിറ്റി. എട്ട് കളിയിൽ ഏഴ് പോയിന്‍റുള്ള നോ‍ർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്തും. മുന്നോട്ട് കയറാന്‍ നോര്‍ത്ത് ഈസ്റ്റിന് ജയം അനിവാര്യമാണ്. 

സഹലിന്‍റെ തോളിലേറി ബ്ലാസ്റ്റേഴ്‌സ്

ഹാട്രിക് ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലത്തെ മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ 1-1ന് സമനില വഴങ്ങി. 14-ാം മിനുറ്റില്‍ ഗ്രെഗ് സ്റ്റെവാര്‍ട്ടിന്‍റെ തകര്‍പ്പന്‍ ഗോളില്‍ മുന്നിലെത്തിയ ജംഷഡ്‌‌പൂരിനെ 27-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദിലൂടെ സമനിലയില്‍ പിടിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. സീസണില്‍ സഹലിന്‍റെ നാലാം ഗോളാണിത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ടോപ് സ്‌കോററും സഹല്‍ തന്നെ. തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് മഞ്ഞപ്പട തോല്‍വിയറിയാതെ മടങ്ങുന്നത്. 

രണ്ടാംപകുതിയില്‍ ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതല്‍ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ക്കുന്നതില്‍ പിന്നോട്ടായി. നാല് മിനുറ്റ് അധികസമയത്തും ഗോള്‍ മാറിനിന്നു. സമനിലയെങ്കിലും എട്ട് കളിയില്‍ 13 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാമതെത്തി. 13 പോയിന്‍റ് തന്നെയെങ്കിലും ഗോള്‍ശരാശരിയുടെ കരുത്തില്‍ ജംഷ‌ഡ്‌പൂര്‍ രണ്ടാമതുണ്ട്. 

Sahal Abdul Samad : സഹല്‍ അബ്‌ദുള്‍ സമദിന്‍റെ ഗോളടി ചുമ്മാതല്ല; കാരണം തുറന്നുപറഞ്ഞ് സൂപ്പര്‍താരം
 

click me!