
വാസ്‌കോ ഡ ഗാമ: ഐഎസ് എല്ലിൽ (ISL 2021-22) ചെന്നൈയിൻ എഫ്‌സി (Chennaiyin FC) ഇന്ന് ഒഡിഷ എഫ്‌സിയെ (Odisha FC) നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 16 കളിയിൽ 21 പോയിന്‍റുള്ള ഒഡിഷ ഏഴും 19 പോയിന്‍റുള്ള ചെന്നൈയിൻ എട്ടും സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരു ടീമിനും ജയം അനിവാര്യമാണ്. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ചെന്നൈയിൻ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തോൽപിച്ചിരുന്നു.
എടികെ മോഹന്‍ ബഗാന് ജയം
ഇന്നലെ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ എടികെ മോഹന്‍ ബഗാന്‍ തുരത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം. രണ്ട് പകുതികളിലായി മന്‍വീര്‍ സിംഗ് നേടിയ ഗോളുകളിലാണ് ജയം. മൂന്നാം മിനിറ്റില്‍ മന്‍വീര്‍ ആദ്യ ഗോൾ നേടി. ലിസ്റ്റണ്‍ കൊളാക്കോയുടേതായിരുന്നു അസിസ്റ്റ്. ലിസ്റ്റണിന്‍റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു മന്‍വീര്‍. രണ്ടാംപകുതിയിലും തുടക്കത്തില്‍ തന്നെ മന്‍വീര്‍ ഗോള്‍ പേരിലാക്കി. രണ്ടാംപകുതിയാരംഭിച്ച് 14-ാം സെക്കന്‍ഡില്‍ റോഡ്രിഗസിന്‍റെ അസിസ്റ്റില്‍ മന്‍വീര്‍ ലക്ഷ്യം കാണുകയായിരുന്നു.
മന്‍വീര്‍ ഷോ
സീസണിൽ ഗോവയ്‌ക്കെതിരെ രണ്ടാം ജയമാണ് കൊൽക്കത്തന്‍ ടീം നേടുന്നത്. ഇതോടെ ഗോവന്‍ ക്ലബ് വിട്ട് കൊൽക്കത്തയിലേക്ക് കൂടുമാറിയ പരിശീലകന്‍ യുവാന്‍ ഫെറാണ്ടോയ്ക്ക് അഭിമാന ജയം നേടാനായി. നാല് ഷോട്ടുകളുതിര്‍ത്തപ്പോള്‍ നിര്‍ഭാഗ്യത്തിനാണ് മന്‍വീറിന് ഹാട്രിക് നഷ്‌ടമായത്. മന്‍വീറാണ് ഹീറോ ഓഫ് ദ് മാച്ച്. 79-ാം മിനുറ്റില്‍ ഒളിംപിക് ഗോളിനുള്ള അവസരം ലിസ്റ്റണ്‍ കൊളാക്കോയ്‌ക്ക് നിര്‍ഭാഗ്യം കൊണ്ട് നഷ്‌ടമായി.
15 കളിയിൽ 29 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് എടികെ മോഹന്‍ ബഗാന്‍. 16 കളിയിൽ 29 പോയിന്‍റുള്ള ഹൈദരാബാദ് മികച്ച ഗോള്‍ശരാശരിയിൽ ഒന്നാമതെത്തി. 17 കളിയിൽ 18 പോയിന്‍റുമായി ഒന്‍പതാം സ്ഥാനത്ത് തുടരുന്ന ഗോവയുടെ പ്ലേ ഓഫ് സാധ്യത മങ്ങി. 26 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരും.
ISL 2021-22 : മന്‍വീര്‍ സിംഗിന്‍റെ ഇരട്ട ഗോള്‍; എഫ്‌സി ഗോവയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്