ISL 2021-22 : നാടകീയം; ഇഞ്ചുറിടൈം ഗോളില്‍ ചെന്നൈയിനെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍

Published : Feb 02, 2022, 09:33 PM ISTUpdated : Feb 02, 2022, 09:41 PM IST
ISL 2021-22 : നാടകീയം; ഇഞ്ചുറിടൈം ഗോളില്‍ ചെന്നൈയിനെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍

Synopsis

ഇഞ്ചുറിടൈമിന്‍റെ ആദ്യ മിനുറ്റില്‍ ഹെഡറിലൂടെ ലാല്‍രിന്‍ല്യാന ഈസ്റ്റ് ബംഗാളിന് അപ്രതീക്ഷിത സമനില നേടിക്കൊടുത്തു

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) ചെന്നൈയിന്‍ എഫ്‌സിയെ (Chennaiyin FC) ഇഞ്ചുറിടൈമില്‍ സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍ (SC East Bengal). തിലക് മൈതാനില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. 

തിലക് മൈതാനില്‍ നാടകീയമായിരുന്നു മത്സരത്തിന്‍റെ തുടക്കം. കിക്കോഫായി രണ്ടാം മിനുറ്റില്‍ തന്നെ ഹിറാ മോണ്ടലിന്‍റെ ഓണ്‍ഗോള്‍ ചെന്നൈയിനെ മുന്നിലെത്തിച്ചു. 14-ാം മിനുറ്റില്‍ നിന്തോയിയുടെ ഗംഭീര ഷോട്ട് ലീഡ് രണ്ടായുയര്‍ത്തി. ബോക്‌സിനെ തൊട്ടരികെ വച്ച് മോണ്ടലിന്‍റെ മിസ് പാസില്‍ നിന്നാണ് ഇക്കുറി ഗോളിലേക്ക് വഴിയൊരുങ്ങിയത്. ഇതോടെ ചെന്നൈയിന് 2-0 ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. 

61-ാം മിനുറ്റില്‍ ഡാരന്‍ സിഡോല്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഈസ്റ്റ് ബംഗാളിന്‍റെ ആദ്യ ഗോള്‍ മടക്കി. 90 മിനുറ്റുകളിലും സമനില ഗോള്‍ കണ്ടെത്താന്‍ ഈസ്റ്റ് ബംഗാളിനായില്ല. എന്നാല്‍ ഇഞ്ചുറിടൈമിന്‍റെ ആദ്യ മിനുറ്റില്‍ ഹെഡറിലൂടെ ലാല്‍രിന്‍ല്യാന ഈസ്റ്റ് ബംഗാളിന് അപ്രതീക്ഷിത സമനില നേടിക്കൊടുത്തു. 

ഇതോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാമതെത്താനുള്ള അവസരം ചെന്നൈയിന് നഷ്‌ടമായി. 14 കളിയില്‍ 19 പോയിന്‍റുമായി ആറാം സ്ഥാനക്കാരാണ് ചെന്നൈയിന്‍. ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 10 പോയിന്‍റുമായി 10-ാം സ്ഥാനക്കാരാണ്. 14 കളിയില്‍ 26 പോയിന്‍റുമായി ഹൈദരാബാദ് ഒന്നും 12 കളിയില്‍ 22 പോയിന്‍റോടെ ജംഷഡ്‌പൂര്‍ രണ്ടും ഇത്രതന്നെ മത്സരങ്ങളില്‍ 20 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമതും നില്‍ക്കുന്നു. 

ISL 2021-22 : ബ്ലാസ്റ്റേഴ്‌സിന്‍റെ മാറ്റിവച്ച മത്സരങ്ങള്‍; മഞ്ഞപ്പട കാത്തിരുന്ന തിയതികള്‍ അറിയാം

PREV
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍