
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസറ്റേഴ്‌സിന്‍റെ (Kerala Blasters) മാറ്റിവച്ച മത്സരങ്ങളുടെ പുതിയ തീയതിയായി. എടികെ മോഹന്‍ ബഗാനെതിരായ (ATK Mohun Bagan) മത്സരം ഈ മാസം 19നും മുംബൈ സിറ്റിക്കെതിരായ (Mumbai City FC) മത്സരം മാര്‍ച്ച് രണ്ടിനും നടക്കും. രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും തുടങ്ങുക. ടീമിലെ കൊവിഡ് വ്യാപനം കാരണം ആണ് ബ്ലാസ്റ്റേഴ്‌സിന്‍റെ (KBFC) രണ്ട് മത്സരങ്ങളും മാറ്റിയത്.
നേരത്തെ ഫെബ്രുവരി 19ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഹൈദരാബാദ്-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ഇതോടെ ഫെബ്രുവരി 23ലേക്ക് മാറ്റി. ഫെബ്രുവരിയിൽ ബ്ലാസ്റ്റേഴ്സിന് ആകെ ആറ് മത്സരങ്ങള്‍ കളിക്കേണ്ടിവരും. മറ്റന്നാള്‍ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. നിലവില്‍ 12 കളിയിൽ 20 പോയിന്‍റുമായി മൂന്നാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
അവസാനം നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സി മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചിരുന്നു. ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മതിയായ പരിശീലനം ലഭിക്കാതിരുന്നതും താരങ്ങളുടെ തളര്‍ച്ചയും പലപ്പോഴും കൊമ്പന്മാരെ പിന്നോട്ടടിച്ചു. എങ്കിലും കളത്തില്‍ പോരാട്ടവീര്യം കാട്ടി ഇവാന്‍ വുകോമനോവിച്ചിന്‍റെ മഞ്ഞപ്പട. 56-ാം മിനിറ്റില്‍ ബിഎഫ്‌സിക്കായി റോഷന്‍ സിംഗ് വിജയഗോള്‍ കണ്ടെത്തുകയായിരുന്നു.