ISL ‌| കഴിഞ്ഞ സീസണിലെ ക്ഷീണം മാറ്റാന്‍ ഈസ്റ്റ് ബംഗാൾ; എതിരാളികള്‍ ജംഷെഡ്‌‌പൂർ

Published : Nov 21, 2021, 12:22 PM ISTUpdated : Nov 21, 2021, 12:35 PM IST
ISL ‌| കഴിഞ്ഞ സീസണിലെ ക്ഷീണം മാറ്റാന്‍ ഈസ്റ്റ് ബംഗാൾ; എതിരാളികള്‍ ജംഷെഡ്‌‌പൂർ

Synopsis

കഴിഞ്ഞ സീസണിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ആദ്യപാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചു.   

വാസ്‌കോ ഡ ഗാമ: ഐഎസ്‌എല്ലിൽ(ISL 2021-22) ഈസ്റ്റ് ബംഗാൾ ഇന്ന് ജംഷെഡ്‌‌പൂർ എഫ്‌സിയെ(SC East Bengal vs Jamshedpur FC) നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിൽ ഐഎസ്‌എല്ലിൽ അരങ്ങേറ്റം കുറിച്ച ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തായിരുന്നു. ജംഷെഡ്‌പൂരിന് നേരിയ വ്യത്യാസത്തിലാണ് സെമിബെർത്ത് നഷ്‌ടമായത്. സ്‌പാനിഷ് കോച്ച് മനോളോ ഡിയാസിന്‍റെ തന്ത്രങ്ങളുമായാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്.  

കഴിഞ്ഞ സീസണിലെ കണക്ക് 

കഴിഞ്ഞ സീസണിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ആദ്യപാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചു. 

ഐഎസ്എൽ എട്ടാം പതിപ്പിൽ ബെംഗളൂരു എഫ്‌സി ജയത്തുടക്കം നേടി. ബിഎഫ്‌സി രണ്ടിനെതിരെ നാല് ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ചു. ഐഎസ്എല്ലിൽ പരിശീലകനാവുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ ഖാലിദ് ജമീൽ മലയാളി താരങ്ങളായ വിപി സുഹൈർ, ജസ്റ്റിൻ ജോർജ്, മഷൂർ ഷെറീഫ് എന്നിവരെ ഉൾപ്പെടുത്തിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കളത്തിലിറക്കിയത്. ആഷിക് കുരുണിയനായിരുന്നു ബിഎഫ്‌സിയിലെ മലയാളിസാന്നിധ്യം.  

Ab de Villiers | വിക്കറ്റെടുക്കുന്ന വീഡിയോയുമായി എ ബി ഡിവില്ലിയേഴ്‌സിന് ആശംസ; പുലിവാല്‍ പിടിച്ച് അവാന


 

PREV
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ