ISL 2021-22 : ഐഎസ്എല്‍; ടീം ഓഫ് ദ വീക്കിൽ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്ന് കൊമ്പന്‍മാർ

By Web TeamFirst Published Jan 16, 2022, 6:21 PM IST
Highlights

ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം നിഷു കുമാറും ഇടംപിടിച്ചിട്ടുണ്ട്

മഡ്ഗാവ്: ഐഎസ്എൽ (ISL 2021-22) പന്ത്രണ്ടാം ആഴ്ചയിലെ ടീം ഓഫ് ദ വീക്കിൽ (ISL Team of the week) മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) താരങ്ങൾ. പ്ലേമേക്കർ അഡ്രിയൻ ലൂണ (Adrian Luna), ഹർമൻജോത് ഖബ്ര (Harmanjot Khabra), നിഷു കുമാർ (Nishu Kumar) എന്നിവരാണ് ടീമിൽ ഇടംപിടിച്ച ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ബെംഗളൂരുവിന്‍റെ (Bengaluru FC) ഗുർപ്രീത് സിംഗ് സന്ധുവാണ് (Gurpreet Singh Sandhu) ഗോൾകീപ്പർ. 

ജംഷെഡ്പൂരിന്‍റെ ലാൽഡിൻലിയാന, ഗ്രെഗ് സ്റ്റുവർട്ട്, ബെംഗളൂരുവിന്‍റെ റോഷൻ നൈറേം, ഡാനിഷ് ഫാറൂഖ്, പ്രിൻസ് ഇബാറ, ഹൈദരാബാദിന്‍റെ എഡു ഗാർസ്യ, ഗോവയുടെ ജോർഗെ ഓർട്ടിസ് എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ. ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം നിഷു കുമാറും ഇടംപിടിച്ചിട്ടുണ്ട്. ഒഡിഷയ്ക്കെതിരായ ഗോളാണ് നിഷുകുമാറിനെ മത്സരാർഥിയാക്കിയത്. 

കൊവിഡ്: ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം മാറ്റി 

ഐഎസ്എല്ലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം കൊവിഡ് ആശങ്കകളെ തുടർന്ന് മാറ്റിവച്ചു. താരങ്ങളും ഒഫീഷ്യല്‍സുമടക്കമുള്ളവരുടെ സുരക്ഷ മുന്‍നിർത്തിയാണ് ഐഎസ്എല്‍ അധികൃതരുടെ തീരുമാനം. മത്സരത്തിന് ആവശ്യമായ കളിക്കാര്‍ ബ്ലാസ്റ്റേഴ്സ് ടീമിൽ ഇല്ലെന്ന് ഐഎസ്എൽ അധികൃതര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. 

കൊവിഡ് നെഗറ്റീവായ 15 കളിക്കാര്‍ എങ്കിലും ഒരു ടീമിൽ ഉണ്ടായിരിക്കണമെന്നാണ് ഐഎസ്എൽ ചട്ടം. കഴിഞ്ഞ നാല് ദിവസം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനം നടത്തിയിരുന്നില്ല. മത്സരത്തിന്‍റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 11 കളിയില്‍ 20 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. മിക്ക ടീമുകളിലും കൊവിഡ് സ്ഥിരീകരിച്ചത് ടൂർണമെന്‍റിന്‍റെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്. 

Virat Kohli : ആ പട്ടികയില്‍ വിരാട് കോലിയുടെ പേര് എന്തായാലുമുണ്ടാകും; പറയുന്നത് വിവിയന്‍ റിച്ചാർഡ്സ്

click me!