ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെ തുരത്തി ഈസ്റ്റ് ബംഗാളിന് ആദ്യ ജയം, ബ്ലാസ്റ്റേഴ്സിനെ മറികടന്നു

Published : Oct 20, 2022, 09:55 PM ISTUpdated : Oct 20, 2022, 09:56 PM IST
  ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെ തുരത്തി ഈസ്റ്റ് ബംഗാളിന് ആദ്യ ജയം, ബ്ലാസ്റ്റേഴ്സിനെ മറികടന്നു

Synopsis

ആദ്യ പകുതിയുടെ പന്ത്രണ്ടാം മിനിറ്റിലായിരുന്നു ക്ലെയ്റ്റണ്‍ സില്‍വ ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ച് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 52-ാം മിനിറ്റിലായിരുന്നു മലാളി താരം വി പി സുഹൈറിന്‍റെ ഏളന്നു മുറിച്ച പാസില്‍ കരിയോക്കുവിന്‍റെ രണ്ടാം ഗോള്‍. 84ാം മിനിറ്റിലായിരുന്നു നോര്‍ത്ത് ഈസ്റ്റില്‍ തോല്‍വി ഉറപ്പിച്ച ജോര്‍ദാന്‍ ഡോഹെര്‍ട്ടിയു ഗോള്‍ പിറന്നത്.  

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യ പകുതിയില്‍ ക്ലെയ്റ്റണ്‍ സില്‍വയുടെ ഗോളില്‍ മുന്നിലെത്തിയ ഈസ്റ്റ് ബംഗാള്‍ രണ്ടാം പകുതിയില്‍ കാരിസ് കരിയോക്കുവിന്‍റെ ഗോളിലൂടെ ലീഡുയര്‍ത്തി. 84ാം മിനിറ്റില്‍ ജോര്‍ദാന്‍ ഡോഹെര്‍ട്ടിയുടെ ഗോളിലൂടെ വിജയമുറപ്പിച്ച ഈസ്റ്റ് ബംഗാളിനെതിരെ ഇഞ്ചുറി ടൈമില്‍ മാറ്റ് ഡെര്‍ബിഷൈര്‍ നേടിയ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് ആശ്വാസം കണ്ടെത്തി.

ആദ്യ പകുതിയുടെ പന്ത്രണ്ടാം മിനിറ്റിലായിരുന്നു ക്ലെയ്റ്റണ്‍ സില്‍വ ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ച് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 52-ാം മിനിറ്റിലായിരുന്നു മലാളി താരം വി പി സുഹൈറിന്‍റെ അളന്നു മുറിച്ച പാസില്‍ കരിയോക്കുവിന്‍റെ രണ്ടാം ഗോള്‍. 84ാം മിനിറ്റിലായിരുന്നു നോര്‍ത്ത് ഈസ്റ്റില്‍ തോല്‍വി ഉറപ്പിച്ച ജോര്‍ദാന്‍ ഡോഹെര്‍ട്ടിയു ഗോള്‍ പിറന്നത്.

വിനോദ നികുതി അടയ്ക്കണമെന്ന് കൊച്ചി കോർപ്പറേഷൻ, ബ്ലാസ്റ്റേഴ്സിന് നോട്ടീസ്; കോടതിയലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ്

4-3-3 ശൈലിയില്‍ കളത്തിലിറങ്ങിയ നോര്‍ത്ത് ഈസ്റ്റിനെ 4-4-2 ശൈലിയിലാണ് ഈസ്റ്റ് ബംഗാള്‍ നേരിട്ടത്. മത്സരത്തില്‍ 61 ശതമാനം പന്തടക്കം പുലര്‍ത്തിയ ഈസ്റ്റ് ബംഗാള്‍ ലക്ഷ്യത്തിലേക്ക് നാലു ഷോട്ടുകള്‍ പായിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് മൂന്ന് ഷോട്ടുകള്‍ തൊടുത്തു.

ജയത്തോടെ പോയന്‍റ് പട്ടികയിലെ പത്താം സ്ഥാനത്തു നിന്ന് ഈസ്റ്റ് ബംഗാള്‍ കേരളാ ബ്ലാസ്റ്റേഴ്സിനെയും പിന്തള്ളി ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളും തോറ്റ നോര്‍ത്ത് ഈസ്റ്റ് 11ാം സ്ഥാനത്ത് തുടരുന്നു. ഗോള്‍ ശരാശരിയിലാണ് ഈസ്റ്റ് ബംഗാള്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ മറികടന്നത്. എ ടി കെ  മോഹന്‍ ബഗാനെതിരെ രണ്ടിനെതിരെ അഞ്ച് ഗോള്‍ വഴങ്ങി തോറ്റതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഞായറാഴ്ച ഒഡീഷ എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്
ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍; പ്രശ്‌നമാകുന്നത് അമേരിക്കയുടെ പുതിയ വിസാ നയം