ഐഎസ്എല്‍: ചെന്നൈയിനെ മുട്ടുകുത്തിച്ച് ഗോവ ഒന്നാമത്

Published : Oct 21, 2022, 10:11 PM IST
ഐഎസ്എല്‍: ചെന്നൈയിനെ മുട്ടുകുത്തിച്ച് ഗോവ ഒന്നാമത്

Synopsis

ആദ്യ പകുതിയുടെ പത്താം മിനിറ്റില്‍ നോഹ സദൗയിയുടെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റഡീം ത്ലാങ് ഗോവയെ മുന്നിലെത്തിച്ചു. പിന്നീട് ഇരു ടീമകള്‍ക്കും കാര്യമായ അവസരങ്ങള്‍ ഒരുക്കാനായില്ല.

ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ് സിയെ മുട്ടുകുത്തിച്ച് എഫ് സി ഗോവ പോയന്‍റ് പട്ടികയില്‍ ഒന്നാമത്.  എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോവയുടെ വിജയം. ജയത്തോടെ ആറ് പോയന്‍റുമായി ഗോവ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും നാലു പോയന്‍റുമായി ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു.

ആദ്യ പകുതിയില്‍ റഡീം ത്ലാങും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നോഹ സദൗയിയുമാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. ഗോള്‍ നില സൂചിപ്പിക്കുന്നതുപോലെയായിരുന്നില്ല കളിക്കളത്തിലെ പോരാട്ടം. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ പന്തവകാശത്തിലും പാസിംഗിലും ഇരു ടീമുളും ഒപ്പത്തിനൊപ്പമായിരുന്നു. ഇരു ടീമുളും ലക്ഷ്യത്തിലേക്ക് ഏഴ് ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഗോവയുടെ രണ്ടെണ്ണം ലക്ഷ്യത്തിലെത്തി. ഗോള്‍വലക്ക് താഴെ ധീരജ് സിംഗിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഗോള്‍വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ ഗോവയെ സഹായിച്ചത്.

വിനീഷ്യസിലും റോഡ്രിഗോയിലും തൃപ്തന്‍; എംബാപ്പെയെ ഇപ്പോള്‍ വേണ്ടെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്‍റ്

ആദ്യ പകുതിയുടെ പത്താം മിനിറ്റില്‍ നോഹ സദൗയിയുടെ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റഡീം ത്ലാങ് ഗോവയെ മുന്നിലെത്തിച്ചു. പിന്നീട് ഇരു ടീമകള്‍ക്കും കാര്യമായ അവസരങ്ങള്‍ ഒരുക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റഹീം അലിയിലൂടെ ചെന്നൈയിന്‍ സമനില ഗോള്‍ കണ്ടെത്തേണ്ടതായിരുന്നു. അലിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് ചെന്നൈക്ക് നിരാശയായി.

നിശ്ചിത സമയത്ത് സമനില ഗോള്‍ കണ്ടെത്താന്‍ ചെന്നൈയിന് കഴിയാതിരുന്നതോടെ ഇഞ്ചുറി ടൈമില്‍ കൈയ് മെയ് മറന്ന് ആക്രമിക്കുകയായിരുന്നു ചെന്നൈയിന്‍. ഇതിനിടെ നടത്തിയ കൗണ്ടര്‍ അറ്റാക്കിലാണ് ഗോവയുടെ ജയമുറപ്പിച്ച രണ്ടാം ഗോള്‍ പിറന്നത്. സീസണില്‍ ഗോവയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. നാലു പോയന്‍റുള്ള ഹൈദരാബാദിനെ പിന്തള്ളിയാണ് ഗോവ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്
ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍; പ്രശ്‌നമാകുന്നത് അമേരിക്കയുടെ പുതിയ വിസാ നയം