വിനീഷ്യസിലും റോഡ്രിഗോയിലും തൃപ്തന്‍; എംബാപ്പെയെ ഇപ്പോള്‍ വേണ്ടെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്‍റ്

By Gopala krishnanFirst Published Oct 21, 2022, 8:10 PM IST
Highlights

കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായി മാഡ്രിഡിലെത്തിയപ്പോള്‍ എംബാപ്പെയെ റയല്‍ ആരാധകര്‍ കൈയടികളോടെ വരവേറ്റിരുന്നു.  എന്നാല്‍ തിങ്കളാഴ്ച നടന്ന ബാലണ്‍ ഡി ഓര്‍ പുരസ്കാരദാനച്ചടങ്ങില്‍ എംബാപ്പെയെ റയല്‍ ആരാധകര്‍ കൂവിയത് വാര്‍ത്തയായിരുന്നു.

മാഡ്രിഡ്: പി എസ് ജി സൂപ്പര്‍ താരം കിലിയൻ എംബാപ്പേയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നില്ലെന്ന് റയൽ മാ‍ഡ്രിഡ് പ്രസിഡന്‍റ് ഫ്ളോറെന്‍റീനോ പെരസ്. ജനുവരിയിൽ എംബാപ്പേ റയലിൽ എത്തുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു പെരസ്.  വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ പ്രകടനത്തിൽ റയൽ തൃപ്തരാണെന്നും, ഭാവിയിൽ രണ്ട് താരങ്ങൾക്കും ബാലോൺ ഡി ഓ‍ർ സാധ്യത ഉണ്ടെന്നും പെരസ് പറഞ്ഞു.

എംബാപ്പെയെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ മടുത്തിട്ടല്ല ഞാനിത് പറയുന്നത്. എംബാപ്പെ റയിലേക്ക് എത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളൊന്നും ഞാന്‍ കണ്ടിട്ടുമില്ല. വിനീഷ്യസ് ജൂനിയറിലും റോഡ്രിഗോയിലും ഞങ്ങള്‍ക്ക് ശോഭനമായൊരു ഭാവിയുണ്ട്. അവരാകും ഭാവിയിസ്‍ ബാലണ്‍ ഡി ഓര്‍ നേടാന്‍ പോകുന്നവരെന്നും പെരസ് വ്യക്തമാക്കി.

ഈ വര്‍ഷമാദ്യം പി എസ് ജിയില്‍ നിന്ന് എംബാപ്പെ റയലിലെത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ പ്രാരംഭ ചര്‍ച്ചകള്‍ക്കുശേഷം പി എസ് ജിയുമായി മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാന്‍ 23കാരനായ എംബാപ്പെ തീരുമാനിച്ചത്. കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായി മാഡ്രിഡിലെത്തിയപ്പോള്‍ എംബാപ്പെയെ റയല്‍ ആരാധകര്‍ കൈയടികളോടെ വരവേറ്റിരുന്നു.  എന്നാല്‍ തിങ്കളാഴ്ച നടന്ന ബാലണ്‍ ഡി ഓര്‍ പുരസ്കാരദാനച്ചടങ്ങില്‍ എംബാപ്പെയെ റയല്‍ ആരാധകര്‍ കൂവിയത് വാര്‍ത്തയായിരുന്നു.

പകരക്കാരനായി ഇറങ്ങാന്‍ റൊണാള്‍ഡോ വിസമ്മതിച്ചു, തുറന്നുപറഞ്ഞ് യുനൈറ്റഡ് പരിശീലകന്‍

എന്നാല്‍ താനൊരിക്കലും പി എസ ജി വിടാന്‍ താരുമാനിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും കഴിഞ്ഞ ആഴ്ച ഒരു ഫ്രഞ്ച് റേഡിയോ സ്റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ എംബാപ്പെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജനുവരിയിലെ ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ എംബാപ്പെയെ വില്‍ക്കാന്‍ പി എസ് ജി തീരുമാനിച്ചുവെന്നും ലിവര്‍പൂള്‍ അടക്കമുള്ള ക്ലബ്ബുകള്‍ക്ക് എംബാപ്പെയില്‍ താല്‍പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതിനിടെ ബാലോൺ ഡി ഓർ നേട്ടത്തിന് പിന്നാലെ കരീം ബെൻസേമ റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാന്‍ തീരുമാനിച്ചു. 2024വരെ ബെൻസേമ റയലിൽ തുടരും. മുപ്പത്തിനാലുകാരനായ ബെൻസേമയ്ക്ക് 2023വരെയായിരുന്നു റയലുമായി കരാറുണ്ടായിരുന്നത്.

അവിടെ കളി തുടങ്ങിയില്ല, ഇവിടെ 'അടി' തുടങ്ങി; ശിവന്‍കുട്ടിയെ കടന്നാക്രമിച്ച് സിപിഎം നേതാക്കള്‍!

മാഞ്ചസ്റ്റർ സിറ്റിതാരം ബെ‍ർണാ‍ർഡോ സിൽവയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ സജീവമാക്കി ബാഴ്സലോണ. ജനുവരിയിലെ മീഡ്സീസൺ ട്രാൻസ്ഫ‍ർ വിൻഡോയിൽ സിൽവയെ സ്വന്തമാക്കുകയാണ് ബാഴ്സയുടെ ലക്ഷ്യം. 55 ദശലക്ഷം യൂറോ ട്രാൻസ്ഫർ തുക നൽകാൻ തയ്യാറാണെന്ന് ബാഴ്സലോണ സിറ്റിയെ അറിയിച്ചിട്ടുണ്ട്.

click me!