ആരാധകര്‍ക്ക് ആഘോഷരാവ്; കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍

Published : Feb 16, 2023, 10:12 PM ISTUpdated : Feb 16, 2023, 10:43 PM IST
ആരാധകര്‍ക്ക് ആഘോഷരാവ്; കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍

Synopsis

പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍ എത്തുന്നത്

മഡ്‌ഗാവ്: ആരാധകരുടെ പ്രതീക്ഷ വെറുതെയായില്ല, ഐഎസ്എല്‍ ഒന്‍പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍. ചെന്നൈയിനോട് എഫ്‌സി ഗോവ തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്‍റെ ജയം. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ബെംഗളൂരു എഫ്‌സിയും പ്ലേ ഓഫ് ഉറപ്പിച്ചു. മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി ടീമുകള്‍ നേരത്തെ തന്നെ പ്ലേ ഓഫിന് യോഗ്യരായിരുന്നു. ആറ് ടീമുകളാണ് ഇക്കുറി പ്ലേ ഓഫിലെത്തുക.  

സീസണില്‍ നാല് ടീമുകള്‍ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. 19 മത്സരങ്ങളില്‍ 46 പോയിന്‍റുമായി മുംബൈ സിറ്റി നേരത്തെ തന്നെ ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയിരുന്നു. 18 കളിയില്‍ 39 പോയിന്‍റാണ് രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിക്കുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ 31 പോയിന്‍റാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനും ബെംഗളൂരു എഫ്‌സിക്കും സമ്പാദ്യം. അവശേഷിക്കുന്ന രണ്ട് പ്ലേ ഓഫ് സ്ഥാനങ്ങളിലേക്ക് എടികെ മോഹന്‍ ബഗാനും എഫ്‌സി ഗോവയും ഒഡിഷ എഫ്‌സിയും തമ്മിലാണ് ഇനി കടുത്ത മത്സരം. എടികെയ്‌ക്ക് 18 കളികളില്‍ 28 ഉം ഗോവയ്ക്ക് 19 മത്സരങ്ങളില്‍ 27 ഉം ഒഡിഷയ്ക്ക് 18 കളിയില്‍ 27 ഉം പോയിന്‍റുകളാണ് നിലവിലുള്ളത്. 

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ഒഡിഷ, ഹൈദരാബാദ്-ജംഷഡ്‌പൂര്‍, എടികെ മോഹന്‍ ബഗാന്‍-കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി-ഈസ്റ്റ് ബംഗാള്‍, ഒഡിഷ-ജംഷഡ്‌പൂര്‍, ബെംഗളൂരു-ഗോവ, ചെന്നൈയിന്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍-എടികെ മോഹന്‍ ബഗാന്‍, കേരള ബ്ലാസ്റ്റേഴ്‌സ്-ഹൈദരാബാദ് എന്നീ മത്സരങ്ങളാണ് സീസണില്‍ അവശേഷിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് 18ന് എടികെയെയും 26ന് ഹൈദരാബാദിനേയും നേരിടും. 

ഗോവയെ വീഴ്‌ത്തി മുംബൈ സിറ്റിയുടെ തേരോട്ടം; ലീഗ് ഷീല്‍ഡ് സ്വന്തം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ