കിട്ടേണ്ട ഭീമന്‍ നികുതിക്ക് തീരുമാനമില്ല; ഐഎസ്എൽ അധികൃതര്‍ക്കെതിരെ നടപടിക്ക് കൊച്ചി നഗരസഭ

Published : Oct 20, 2022, 12:21 PM ISTUpdated : Oct 20, 2022, 02:28 PM IST
കിട്ടേണ്ട ഭീമന്‍ നികുതിക്ക് തീരുമാനമില്ല; ഐഎസ്എൽ അധികൃതര്‍ക്കെതിരെ നടപടിക്ക് കൊച്ചി നഗരസഭ

Synopsis

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 10 മത്സരങ്ങളാണ് നടക്കുന്നത്

കൊച്ചി: ഐഎസ്എൽ മത്സരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി കൊച്ചി നഗരസഭ. കലൂർ നെഹ്റു സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് വിനോദ നികുതിയടക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ രണ്ട് നോട്ടീസുകൾക്കും ഐഎസ്എൽ അധികൃതര്‍ മറുപടി നൽകിയില്ല. നാൽപത്തിയെട്ട് മണിക്കൂറിനകം വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് നഗരസഭയുടെ മുന്നറിയിപ്പ്

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 10 മത്സരങ്ങളാണ് നടക്കുന്നത്. 8.5 ശതമാനം വിനോദ നികുതി പ്രകാരം നഗരസഭക്ക് ഭീമമായ തുകയാണ് കിട്ടേണ്ടത്. ഇത് പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ആധികൃതർ. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 35,000ത്തിലധികം കാണികൾ കലൂരിൽ എത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത് പ്രകാരം നഗരസഭക്ക് കിട്ടേണ്ട നികുതി തുക അടയ്ക്കാനാണ് നിർദേശം. വിനോദ നികുതിയുടെ കാര്യം സൂചിപ്പിച്ച് ഒക്ടോബർ മൂന്നിന് നോട്ടീസ് നൽകിയെങ്കിലും ഐഎസ്എൽ അധികൃതർ പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നൽകിയത്. ഇതിനിടെ നികുതിയടക്കാൻ ഐഎസ്എല്ലിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയം ഉടമകളായ ജിസിഡിഎക്ക് നഗരസഭ നൽകിയ കത്തിനും മറുപടിയുണ്ടായില്ല. 

സർക്കാരിൽ നിന്നും വിനോദ നികുതിയിനത്തിൽ എന്തെങ്കിലും ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിൽ അതിന്‍റെ രേഖകൾ ഹാജരാക്കണമെന്നും നഗരസഭ നിർദേശിച്ചിട്ടുണ്ട്. കഴി‍ഞ്ഞ ദിവസം നഗരസഭ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്റ്റേഡിയം സന്ദർശിച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സിനും തിരിച്ചടികള്‍

കൊച്ചി ഹോം ഗ്രൗണ്ടായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ടീം ബസിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ബ്ലാസ്റ്റേഴ്‌സിന്‍റെ ടീം ബസിൽ അഞ്ച് നിയമലംഘനമാണ് കണ്ടെത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യേണ്ടിവന്നതെന്നാണ് എംവിഡി ഉദ്യോഗസ്ഥർ നല്‍കുന്ന വിശദീകരണം. 

ടയർ പൊട്ടിയിരുന്നെങ്കിലോ? നോട്ടീസ് നൽകിയിട്ടും ശരിയാക്കിയില്ല, താരങ്ങളുടെ ജീവന് ഭീഷണി: നടപടി വിവരിച്ച് എംവിഡി

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്