ISL : ഐഎസ്എല്ലില്‍ എടികെയെ സമനിലയില്‍ പൂട്ടി ചെന്നൈയിന്‍

Published : Dec 11, 2021, 09:39 PM IST
ISL : ഐഎസ്എല്ലില്‍ എടികെയെ സമനിലയില്‍ പൂട്ടി ചെന്നൈയിന്‍

Synopsis

കളിയുടെ തുടക്കത്തില്‍ എടികെയ്ക്കായിരുന്നു ആധിപത്യം. പതിനെട്ടാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പാസില്‍ നിന്ന് മനോഹരമായൊരു ഗോളിലൂടെ ലിസ്റ്റണ്‍ കൊളാക്കോ എടികെയെ മുന്നിലെത്തിച്ചു.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍(ISL 2021-22) എടികെ മോഹന്‍ ബഗാനെ(ATK Mohun Bagan) സമനിലയില്‍ പൂട്ടി ചെന്നൈയിന്‍ എഫ്‌സി(Chennaiyin FC). ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞ് പോയന്‍റ് പങ്കിട്ടു. ലിസ്റ്റണ്‍ കൊളോക്കോയിലൂടെ(Liston Colaco) ആദ്യം മുന്നിലെത്തിയ എടികെയെ ആദ്യ പകുതി തീരുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് വ്ലാദിമര്‍ കോമാന്‍റെ(Vladimir Koman) ഗോളില്‍ ചെന്നൈയിന്‍ സമനിലയില്‍ പൂട്ടുകയായിരുന്നു.

സമനിലയോടെ പോയന്‍റ് പട്ടികയില്‍ എടികെ ആറാം സ്ഥാനത്തും ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തും തുടരുന്നു. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കൊടുവില്‍ ജയം കൊതിച്ചെത്തിയ എടികെക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് തിരിച്ചചടിയായി.

കളിയുടെ തുടക്കത്തില്‍ എടികെയ്ക്കായിരുന്നു ആധിപത്യം. പതിനെട്ടാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പാസില്‍ നിന്ന് മനോഹരമായൊരു ഗോളിലൂടെ ലിസ്റ്റണ്‍ കൊളാക്കോ എടികെയെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ചെന്നൈയിന്‍ ഉണര്‍ന്നെങ്കിലും സമനില ഗോളിനായി ആദ്യ പകുതിയുടെ അവസാനം വരെ കാക്കേണ്ടിവന്നു. ബോക്സിന് അടുത്തു നിന്ന് അനിരുദ്ധ് ഥാപ്പയെടുത്ത ത്രോയില്‍ നിന്നായിരുന്നു 45-ാം മിനിറ്റില്‍ ചെന്നൈയിന്‍റെ സമനില ഗോള്‍ വന്നത്.

രണ്ടാം പകുതിയില്‍ ഇരുടം ടീമപകളും കാര്യാമായ ഗോള്‍ ശ്രമങ്ങളൊന്നും നടത്തിയില്ല. ലഭിച്ച അര്‍ധാവസരങ്ങളാകട്ടെ ഇരു ടീമിന്‍റെയും മുന്നേറ്റനിരക്ക് മുതലാക്കാനുമായില്ല. ഇതോടെ സമനിലകെട്ട് പൊട്ടിക്കാതെ ഇരു ടീമുകളും കൈകൊടുത്ത് പിരിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച
മെസി വന്നുപോയി, പിന്നാലെ സംഘർഷം; കൊല്‍ക്കത്തയില്‍ സംഭവിച്ചതെന്ത്?