
ഫറ്റോര്‍ഡ: ഐഎസഎല്‍ ഫൈനലില്‍(ISL Final) കിരീടത്തില്‍ പിടിമുറുക്കി വിജയം ആഘോഷിക്കാന്‍ നിന്ന കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ആരാധകരുടെ നെഞ്ചിലേക്കാണ് 87-ാം മിനിറ്റില്‍ ഹൈദരാബാദിന്‍റെ(Hyderbad FC) സാഹില്‍ ടവോര(Sahil Tavora) നിറയൊഴിച്ചത്. 68-ാം മിനിറ്റില്‍ മലയാളി താരം കെ പിരാഹുലിന്‍റെ ഗോളിലൂടെ വിജയം ഉറപ്പിച്ചപ്പോഴായിരുന്നു ബോക്സിനു പുറത്തുനിന്ന് 87-ാം മിനിറ്റില്‍ ടവോരയുടെ തീയുണ്ട കണക്കെയുള്ള ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുഖാന്‍ ഗില്ലിന് യാതൊരു അവസരം നല്‍കാതെ വലയില്‍ കയറിയത്.
അതുവരെ കിരീടം കൈവിട്ടെന്ന തോന്നലില്‍ തളര്‍ന്ന ഹൈരദാബാദിന് ലഭിച്ച ഉത്തേജകമായിരുന്നു ആ ഗോള്‍. 71-ാം മിനിറ്റിലാണ് ടവോര സൗവിക് ചക്രവര്‍ത്തിയുടെ പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയത്. ഒടുവില്‍ പകരം വെക്കാനില്ലാത്ത ഒരു ഗോളിലൂടെ ടവോറ ഹൈദരാബാദിന്‍റെ രക്ഷകനായി. ഐഎസ്എല്ലില്‍ ഹൈദരാബാദിനായള്ള ടവോരയുടെ ആദ്യ ഗോളുമാണിത്.
അതുവരെ മിന്നല്‍ സേവുകളുമായി ബ്ലാസ്റ്റേഴ്സിന്‍റെ വല കാത്ത ഗില്ലിന് യാതൊരു അവസരവും നല്‍കാതെയായിരുന്നു ടവേരയുടെ ഗോള്‍ വീണത്. ഹൈദരാബാദിന്‍റെ ബര്‍തലോമ്യു ഒഗ്ബെച്ചെയെ പൂട്ടിയിടാനായ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരക്ക് ടവേരയുടെ ഗോള്‍ അപ്രതീക്ഷിത അടിയായി.
ബ്ലാസ്റ്റേഴ്സിന്‍റെ നിര്‍ഭാഗ്യം
39-ാം മിനുറ്റില്‍ വാസ്‌ക്വസിന്‍റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് മഞ്ഞപ്പടയ്‌ക്ക് നേരത്തെ തിരിച്ചടിയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!