
കാൻസാസ് സിറ്റി: അർജന്റീന- സ്വിറ്റ്‌സർലൻഡ് മത്സരത്തിൽ ഏറ്റവും വഴിത്തിരിവായത് എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോളോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോവുന്നതാണ്. ശേഷം പത്തുപേരുടെ ചുരുങ്ങിയ സ്വിറ്റ്സർലാൻഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. അർജന്റീനൻ താരം പരേഡസ് തന്നെ ഫൗൾ ചെയ്തുവെന്ന് കാണിച്ച് ഡൈവ് ചെയ്തതിനായിരുന്നു എംബോളയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചത്. സ്വിറ്റ്സർലാൻഡിങ് അനുകൂലമായി റഫറി ആദ്യം ഫൗൾ വിളിക്കുകയും പരേഡസിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തിരുന്നു.
പിന്നീട് വാർ ചെക്ക് ചെയ്യാത്തതിന് ശേഷമാണ് തന്റെ തീരുമാനം റഫറി തിരുത്തുന്നത്. വലിയ രീതിയിലുള്ള പ്രതികരണമായിരുന്നു സ്വിസ് ടീമിന്റെ ഭാവുഗത്ത് നിന്നും റഫറിയുടെ നടപടിയിൽ ഉണ്ടായത്. ഇപ്പോഴിതാ മത്സരഫലം തന്നെ മാറ്റിമറിച്ച ആ തീരുമാനത്തെ കുറിച്ച് സ്വിസ് പരിശീലകൻ മുറാത്ത് യാക്കിൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഇത്തരത്തിൽ തങ്ങൾ പുറത്തായതിൽ വേദനയുണ്ടെന്നും അതൊരു നിരുപദ്രവകരമായ ഫൗൾ ആണെന്നും, റഫറിയാൻ തെറ്റായ തീരുമാനമെടുത്തതെന്നും മുറാത്ത് യാക്കിൻ പറയുന്നു.
"എന്റെ അഭിപ്രായത്തിൽ, പൂർണമായും അസ്വീകാര്യമായ ഒരു നിയമം കാരണം ഞങ്ങൾ ശിക്ഷിക്കപ്പെടുകയാണുണ്ടായത്. ഞങ്ങൾ ഈ രീതിയിൽ പുറത്തായതിൽ വളരെ വേദനയുണ്ട്. ഇന്ന് ഞങ്ങളിതല്ല അർഹിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തിൽ, എന്റെ കുട്ടികളാണ് യഥാർത്ഥ ഹീറോകൾ. അവർ പൂർണമനസ്സോടെയും അഭിനിവേശത്തോടെയും പോരാടി. അതിൽ എനിക്ക് വളരെ അഭിമാനമുണ്ട്. അവരും വളരെ അഭിമാനത്തിലാണ്. എന്റെ അഭിപ്രായത്തിൽ, അതൊരു ഫൗളാണെങ്കിൽ പോലും ഒരു നിരുപദ്രവകരമായ ഫൗളായിരുന്നു. റഫറിയാണ് തെറ്റായ തീരുമാനമെടുത്തത്. അവർ അവരുടെ റഫറിയെ സംരക്ഷിക്കുമെന്ന് എനിക്കറിയാം, പക്ഷേ ഈ നിയമം ഇന്ന് ഞങ്ങളുടെ കളിയെ നശിപ്പിച്ചു, അത് വളരെ വേദനാജനകമാണ്. ഇങ്ങനെ പുറത്താകുന്നത് വളരെയധികം വേദനിപ്പിക്കുന്നു." മുറാത്ത് യാക്കിൻ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!