ഐഎസ്എല്‍: ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ മുംബൈ എഫ്‌സിക്ക് ജയം

By Web TeamFirst Published Dec 19, 2019, 10:05 PM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് തോല്‍വി. മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയര്‍ പരാജയപ്പെട്ടത്.  
 

ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് തോല്‍വി. മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയര്‍ പരാജയപ്പെട്ടത്. പൗളോ മക്കാഡോ, റായ്‌നിര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. ടിരി വകയായിരുന്നു ജംഷഡ്പൂരിന്റെ ഗോള്‍. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുള്ള ജംഷഡ്പൂര്‍ നാലാം സ്ഥാനത്താണ്. ഇത്രയും പോയിന്റുകളുള്ള മുംബൈ അഞ്ചാം സ്ഥാനത്തുണ്ട്.

മത്സരത്തില്‍ ജംഷഡ്പൂരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ 15ാം മിനിറ്റില്‍ മുംബൈ മുന്നിലെത്തി. എന്നാല്‍ 37ാം മിനിറ്റില്‍ ജംഷഡ്പൂര്‍ തിരിച്ചടിച്ചു. പിറ്റിയാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതി അങ്ങനെ 1-1ല്‍ അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ മുംബൈയുടെ രണ്ടാം ഗോള്‍ പിറന്നു. മൊഡൗ സൗഗുവിന്റെ അസിസ്റ്റില്‍ ഫെര്‍ണാണ്ടസ് വല കുലുക്കുകയായിരുന്നു. 

click me!