ഐഎസ്എല്‍: പത്ത് പേരുമായി ചുരങ്ങിയിട്ടും ഒഡീഷക്കെതിരെ ജംഷഡ്പൂരിന് ജയം

Published : Oct 22, 2019, 09:59 PM IST
ഐഎസ്എല്‍: പത്ത് പേരുമായി ചുരങ്ങിയിട്ടും ഒഡീഷക്കെതിരെ ജംഷഡ്പൂരിന് ജയം

Synopsis

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് വിജയത്തുടക്കം. ഒഡീഷ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ജംഷഡ്പൂര്‍ ഐഎസ്എല്‍ പുതിയ സീസണില്‍ അരങ്ങേറിയത്.

ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് വിജയത്തുടക്കം. ഒഡീഷ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ജംഷഡ്പൂര്‍ ഐഎസ്എല്‍ പുതിയ സീസണില്‍ അരങ്ങേറിയത്. മത്സരത്തിന്റെ 55 മിനിറ്റും 10 പേരുമായിട്ടാണ് ആതിഥേയര്‍ കളിച്ചത്. 

16ാം മിനിറ്റില്‍ റാണ ഖരാമിയുടെ സെല്‍ഫ് ഗോളിലൂടെ ജംഷഡ്പൂര്‍ ലീഡ് നേടി. എന്നാല്‍ 35ാം മിനിറ്റില്‍ ബികാഷ് ജെയ്‌റു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ജംഷദ്പൂരിന്റെ പ്രകടനത്തെ പിന്നോട്ടടിപ്പിച്ചു. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം അരിഡാനെ സാന്റാനയിലൂടെ ഒഡീഷ ഒപ്പമെത്തി.  

പത്ത് പേരുമായി ചുരുങ്ങിയെങ്കിലും ആതിഥേയര്‍ ആക്രമിച്ചുതന്നെ കളിച്ചു. ഇതിന്റെ ഫലമായി മത്സരത്തിന്റെ 85ാം മിനിറ്റില്‍ സെര്‍ജിയോ കാസ്റ്റിലിലൂടെ ജംഷഡ്പൂര്‍ വിജയഗോള്‍ നേടി. നാളെ എഫ് സി ഗോവ, ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു