MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Football
  • മുന്നില്‍ മെസിയും എംബാപ്പെയും, റൊണാൾഡോക്ക് വന്‍ വീഴ്ച, ലോകകപ്പ് താരങ്ങളുടെ പവർ റാങ്കിംഗ് പുറത്തിറക്കി ഫിഫ

മുന്നില്‍ മെസിയും എംബാപ്പെയും, റൊണാൾഡോക്ക് വന്‍ വീഴ്ച, ലോകകപ്പ് താരങ്ങളുടെ പവർ റാങ്കിംഗ് പുറത്തിറക്കി ഫിഫ

ഫിഫ ലോകകപ്പിലെ കളിക്കാരുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി പവര്‍ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ. ഗ്രൂപ്പ് ഘട്ടത്തിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അര്‍ജന്‍റീന നായകൻ ലിയോണല്‍ മെസിയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

2 Min read
Author : Gopalakrishnan C
Published : Jun 30 2026, 11:22 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
പവര്‍ റാങ്കിംഗുമായി ഫിഫ
Image Credit : Getty

പവര്‍ റാങ്കിംഗുമായി ഫിഫ

ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ തുടങ്ങിയതിന് പിന്നാലെ കളിക്കാരുടെ പവര്‍ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ. ലോകകപ്പില്‍ ആദ്യമായാണ് ഫിഫ കളിക്കാരുടെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തി പവര്‍ റാങ്കിംഗ് തയാറാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെയും നോക്കൗട്ടിലെ ആദ്യ മത്സരങ്ങളിലെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലുള്ള പവര്‍ റാങ്കിംഗാണ് ഫിഫ ഇന്ന് പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
210
പരിഗണിക്കുന്നത് എന്തൊക്കെ
Image Credit : Getty

പരിഗണിക്കുന്നത് എന്തൊക്കെ

കളിക്കാരുടെ ഗ്രൗണ്ടിലെ കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കി ഫിഫ പുതുതായി അവതരിപ്പിച്ച റാങ്കിംഗ് സിസ്റ്റമാണിത്. ആക്രമണം ക്രിയേറ്റിവിറ്റി, പ്രതിരോധം എന്നീ മൂന്ന് വിഭാഗങ്ങളിലായി 0 മുതൽ 10 വരെയുള്ള സ്കോറുകൾ വിലയിരുത്തിയാണ് ഫിഫ പവർ റാങ്കിംഗ് നിശ്ചയിക്കുന്നത്.

310
മെസി നമ്പര്‍ വണ്‍
Image Credit : Getty

മെസി നമ്പര്‍ വണ്‍

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായി നോക്കൗട്ട് മത്സരങ്ങള്‍ തുടങ്ങിയതിന് പിന്നാലെ പുറത്തുവിട്ട ഫിഫ പവര്‍ റാങ്കിംഗില്‍ അര്‍ജന്‍റീന നായകൻ ലിയോണല്‍ മെസിയാണ് ഒന്നാമൻ. ജര്‍മന്‍ താരം ഡെനിസ് ഉണ്ടാവിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെസി ജോര്‍ദാനെതിരായ മത്സരത്തിലെ ഫ്രീ കിക്ക് ഗോളോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ആറു ഗോളുമായി ലോകകപ്പിലെ ടോപ് സ്കോററുമാണ് ഇപ്പോള്‍ മെസി.

410
 എംബാപ്പെക്കും കുതിപ്പ്
Image Credit : Getty

എംബാപ്പെക്കും കുതിപ്പ്

മൂന്നാം സഥാനത്തായിരുന്ന എംബാപ്പെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നോര്‍വെക്കെതിരെ ഗോളടിച്ചില്ലെങ്കിലും ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലോകകപ്പില്‍ നാലു ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് എംബാപ്പെ.

510
സര്‍പ്രൈസായി ഉണ്ടാവ്
Image Credit : Instagram

സര്‍പ്രൈസായി ഉണ്ടാവ്

വിഎഫ്ബി സ്റ്റുട്ട്ഗാർട്ടിന്റെ ജര്‍മൻ സ്ട്രൈക്കര്‍ ഡെനിസ് ഉണ്ടാവ് ആണ് മൂന്നാം സ്ഥാനത്ത്. ജർമ്മൻ നിരയിൽ പകരക്കാരനായി ഇറങ്ങിയാണ് ഉണ്ടാവ് ഈ ലോകകപ്പിൽ വിസ്മയം തീർത്തത്. നോക്കൗട്ടില്‍ പരാഗ്വേയോട് പെനല്‍റ്റി ഷൂട്ടൗട്ടിസ്‍ തോറ്റ് ജര്‍മനി പുറത്തായെങ്കിലും ഇതുവരെ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയാണ് ഉണ്ടാവ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്

610
വിനീഷ്യസിന് സ്ഥാനനഷ്ടം
Image Credit : X

വിനീഷ്യസിന് സ്ഥാനനഷ്ടം

ജപ്പാനെതിരായ മത്സരത്തില്‍ മികവ് കാട്ടിയെങ്കിലും ഗോളടിക്കാന്‍ കഴിയാതിരുന്നതോടെ ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്തേക്ക് വീണു. ടൂര്‍ണമെന്‍റില്‍ നാലു ഗോളുകളുമായി ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് വിനീഷ്യസ്.

710
അടിച്ചുകയറി ഡെംബലെ
Image Credit : Getty

അടിച്ചുകയറി ഡെംബലെ

നോര്‍വെക്കെതിരായ മത്സരത്തിലെ ഹാട്രിക് പ്രകടനത്തോടെ ഫ്രാന്‍സിന്‍റെ ഉസ്മാന്‍ ഡെംബലെ ഫിഫ പവര്‍ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

810
ഹാലണ്ട് ഏഴാമത്
Image Credit : Getty

ഹാലണ്ട് ഏഴാമത്

ഫ്രാന്‍സിനെതിരായ നോര്‍വെയുടെ അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ കളിക്കാതിരുന്നെങ്കിലും നോര്‍വെ താരം ഏര്‍ലിംഗ് ഹാലണ്ട് ഫിഫ പവര്‍ റാങ്കിംഗില്‍ ഏഴാം സ്ഥാനം നിലനിര്‍ത്തി. നാലു ഗോളുകളുമായി ലോകകപ്പ് ഗോള്‍വേട്ടക്കാരില്‍ അ‍ഞ്ചാമതാണ് ഹാലണ്ട്.

910
റൊണാള്‍ഡോയുടെ സ്ഥാനം
Image Credit : Getty

റൊണാള്‍ഡോയുടെ സ്ഥാനം

പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരത്തിലെ നിരാശക്ക് ശേഷം രണ്ടാം മത്സരത്തില്‍ ഇരട്ട ഗോളുകളുമായി കംബാക്ക് നടത്തിയെങ്കിലും കൊളംബിയക്കെതിരെ നിറം മങ്ങിയതോടെ പോര്‍ച്ചുഗല്‍ നായന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പവര്‍ റാങ്കിംഗില്‍ താഴേക്ക് പോയി. പുതിയ റാങ്കിംഗില്‍ 79-ാം സ്ഥാനത്താണ് റൊണാള്‍ഡോ.

1010
ഗോള്‍ കീപ്പര്‍മാരില്‍ ഒര്‍ലാന്‍ഡോ ഗില്‍
Image Credit : ANI

ഗോള്‍ കീപ്പര്‍മാരില്‍ ഒര്‍ലാന്‍ഡോ ഗില്‍

പവര്‍ റാങ്കിംഗില്‍ ഏറ്റവും മികച്ച റാങ്കിംഗ് നേടിയത് ജര്‍മനിക്കെതിരായ നോക്കൗട്ടില്‍ വീരോചിത പ്രകടനം പുറത്തെടുത്ത പരാഗ്വേയ് ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്ലാണ്. 8.1 പോയിന്‍റുമായാണ് ഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ഫിഫ ലോകകപ്പ്
ഫിഫ ലോകകപ്പ് 2026 (FIFA Lokakappu 2026)

Latest Videos
Recommended Stories
Recommended image1
നെതര്‍ലന്‍ഡ്സിന് വീണ്ടും ഷൂട്ടൗട്ട് ദുരന്തം, ഓറഞ്ച് പടയെ വീഴ്ത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍
Recommended image2
ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികളെ ഇന്നറിയാം, നോക്കൗട്ടിൽ ഇന്ന് ഐവറി കോസ്റ്റ്-നോർവേ തീപാറും പോരാട്ടം
Recommended image3
ജർമനി പുറത്തായതിന് 'വാർ' തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ, തോൽവിക്ക് കാരണം ടീമിന്‍റെ നിലവാരമില്ലായ്മ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved