
അസ്റ്റെക്ക: മെക്സിക്കോയ്ക്കെതിരെയുള്ള പ്രീ ക്വാർട്ടർ വിജയാഘോഷത്തിന് പിന്നാലെ സീനിയർ താരം ജോർദാൻ ഹെൻഡേഴ്‌സണ് പരിക്ക്. ഗോൾ നേടിയതിന് പിന്നാലെ പരസ്യബോർഡുകൾ ചാടിക്കടന്ന് ഇംഗ്ലണ്ട് താരങ്ങൾ വിജയാഘോഷം നടത്തിയിരുന്നു. ഇതിന് ശേഷം ഡഗ് ഔട്ടിലേക്ക് തിരിച്ചുപോവാൻ വേണ്ടി പരസ്യബോർഡ് ചാടികടക്കുന്നതിനിടെ കൈ വഴുതിയാണ് ഹെൻഡേഴ്‌സൺ താഴെ വീണത്. കൈത്തണ്ടയ്ക്ക് പരിക്കേറ്റ താരത്തെ സ്‌ട്രെച്ചറിന്റെ സഹായത്തോടെയാണ് പുറത്തേക്ക് കൊണ്ടുപോയത്. ഹെൻഡേഴ്സന്റെ പരിക്ക് സാരമുള്ളതാണെന്നാണ് പരിശീലകൻ തോമസ് ടുഷേൽ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം 3-൨ എന്ന സ്കോറിനാണ് മെക്സിക്കോയ്ക്കെതിരെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. പത്ത് പേരെ വച്ച് കളിച്ചിട്ടും ജൂഡ് ബെല്ലിങ്‌ഹാമിന്റേയും വിജയ ഗോൾ നേടിയ ഹാരി കെയിനിന്റെയും മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ജൂലിയന്‍ ക്വിനോനസ്, റൗള്‍ ജിമിനെസ് എന്നിവരാണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്. അസ്റ്റെക്ക സ്റ്റേഡിയത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകതകളും സമുദ്ര നിരപ്പില്‍ നിന്ന് ഉയര്‍ന്ന ഉയരവും താരങ്ങളെ ശാരീരികമായി തളര്‍ത്തി. ഇംഗ്ലണ്ടിന്റെ ക്ലിനിക്കല്‍ ഫിനിഷിങ് ആണ് മെക്‌സിക്കോയുടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിപ്പിച്ചത്. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ഇംഗ്ലീഷ് താരങ്ങള്‍ കാണിച്ച കൃത്യതയാണ് മത്സരത്തിന്റെ ഫലം നിര്‍ണ്ണയിച്ചത്.
98 സെക്കന്‍ഡുകള്‍ക്കിടെയാണ് ജൂഡ് ബെല്ലിങ്ഹാം രണ്ട് ഗോളുകൾ നേടിയത്. ഡീഗോ മറഡോണയ്ക്ക് ശേഷം അസ്റ്റെക്ക സ്റ്റേഡിയത്തിൽ ഇരട്ട ഗോൾ നേടുന്ന തരാം കൂടിയാണ് ബെല്ലിങ്ങ്ഹാം. നിലവിൽ നാല് ഗോളുകളുമായി ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിലും താരം സജീവമാണ്. ക്വാർട്ടറിൽ നോർവേയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ബ്രസീലിനെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് നോർവേ എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!