
മുംബൈ: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്ന താരമാണ് ജോര്‍ജെ പെരേര ഡയസ്. 21 മത്സരങ്ങള്‍ കളിച്ച ഡയസ് എട്ട് ഗോളും നേടിയിരുന്നു. അര്‍ജന്റൈന്‍ ക്ലബ് അത്ലറ്റികോ പ്ലേറ്റന്‍സെയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ കരാര്‍ പുതുക്കാനായില്ല. മുംബൈ സിറ്റി എഫ്‌സിയിലേക്കാണ് താരം പോയത്. ഈ സീസണിലും താരം ക്ലബില്‍ തുടരുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.
എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ എന്തുകൊണ്ട് ബ്ലാസ്‌റ്റേഴ്‌സില്‍ തുടര്‍ന്നില്ലെന്നുള്ളതിനെ കുറിച്ച് സംസാരിക്കുകയാണ് ഡയസ്. ''ദീര്‍ഘനാള്‍, ഏതാണ്ട് രണ്ട് മൂന്ന് മാസത്തോളം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്ന് വിശ്വാസത്തിലായിരുന്നു ഞാന്‍, പക്ഷെ എന്നാല്‍ അവസാനം ബ്ലാസ്റ്റേഴ്‌സിന് മറ്റ് പദ്ധിതകളാണെന്ന് ഞാന്‍ അറിഞ്ഞു, ഇത് എനിക്ക് വലിയ ഞെട്ടലായിരുന്നു, പക്ഷെ ഇത് ഫുട്ബാളാണ്, ഇവിടെ ഇത് സ്വാഭാവികമാണ്, ഇതോടെയാണ് ഞാന്‍ മറ്റ് അവസരങ്ങള്‍ തേടിയത്.'' ഡയസ് പറഞ്ഞു.
വേദന സഹിച്ച് നാല് ഓവര്‍ പൂര്‍ത്തിയാക്കി; പിന്നാലെ നസീം ഷാ വിതുമ്പികൊണ്ട ഡഗൗട്ടിലേക്ക്- വീഡിയോ
നേരത്തെ, ഡയസിന് പകരക്കാരനായി ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ സ്ട്രൈക്കറായ അപ്പോസ്‌തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. സ്ട്രൈക്കറായിട്ടാണ് അപ്പോസ്‌തൊലോസ് കളിക്കുന്നത്. ഡയസ് ക്ലബ് വിടുമെന്ന് മുന്‍കൂട്ടി കണ്ടാണ് അപ്പോസ്‌തൊലോസിനെ ടീമിലെത്തിച്ചത്. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. താരം 2023 സീസണ്‍ വരെ മഞ്ഞ ജഴ്‌സി അണിയും. താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു.
മക്കാര്‍ത്തര്‍ ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. കവാല, പിഎഒകെ, എത്‌നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര, ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും
മക്കാര്‍ത്തര്‍ ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. കവാല, പിഎഒകെ, എത്‌നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.