ഓരോ പന്ത് എറിയുമ്പോഴും നസീം മുടന്തുന്നത് കാണാമായിരുന്നു. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത രണ്ട് വിക്കറ്റുകള്‍ നേടിയാണ് നസീം കളം വിട്ടത്.

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയെ ഏറെ വിറപ്പിച്ചത് പേസര്‍ നസീം ഷാ ആയിരുന്നു. അപകടകാരികളായ കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ പറഞ്ഞയക്കാന്‍ നസീമിനായി. യുഎഇയിലെ കാലാവസ്ഥ നസീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. പേശിവലിവ് ഉണ്ടായിട്ട് പോലും നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ നസീം വിട്ടുപോയില്ല. 17ാം ഓവറിനിടെ ഫിസിയോയുടെ സേവനവും നസീം നേടി. വേദന സഹിച്ചാണ് താരം അവസാന ഓവര്‍ പൂര്‍ത്തിയാക്കിയത്.

ഓരോ പന്ത് എറിയുമ്പോഴും നസീം മുടന്തുന്നത് കാണാമായിരുന്നു. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത രണ്ട് വിക്കറ്റുകള്‍ നേടിയാണ് നസീം കളം വിട്ടത്. എന്നാല്‍ നസീമിന്റെ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ഓവറുകള്‍ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ വിതുമ്പികൊണ്ട്, കണ്ണു തുടച്ചാണ് താരം മടങ്ങുന്നത്. വീഡിയോ കാണാം..

Scroll to load tweet…

നസീമിനെ ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയിരുന്നു. പാകിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.5 ഓവറില്‍ 147ന് എല്ലാവരും പുറത്തായ. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

നാല് വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗിന് രണ്ട് വിക്കറ്റുണ്ടായിരുന്നു. 43 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇഫ്തികര്‍ അഹമ്മദ് 28 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 33), വിരാട് കോലി (35), രവീന്ദ്ര ജഡേജ (35) എന്നിവരുടെ ഇന്നിംഗ്സാണ് വിജയത്തിലേക്ക് നയിച്ചത്. രോഹിത് ശര്‍മ (12), കെ എല്‍ രാഹുല്‍ (0) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു.