ജോര്‍ജീഞ്ഞോ യൂറോപ്പിലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരം, അലക്‌സിയ പുറ്റേലാസ് വനിതാ താരം

By Web TeamFirst Published Aug 26, 2021, 11:36 PM IST
Highlights

ബാഴ്‌സേലോണയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ അലക്‌സിയ പുറ്റേലാസ് ആണ് മികച്ച വനിതാ താരം. വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ ചാംപ്യന്‍മാരാക്കിയ മികവാണ് പുറ്റെലാസിന് പുരസ്‌കാരം നേടിക്കൊടുത്തത്.

സൂറിച്ച്: ചെല്‍സിയുടെ ഇറ്റാലിയന്‍ ഫേര്‍വേര്‍ഡ് ജോര്‍ജീഞ്ഞോയിലെ യൂറോപ്പിലെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുത്തു. ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്കായും യൂറോ കപ്പില്‍ ഇറ്റലിക്കായും പുറത്തെടുത്ത മികവാണ് ജോര്‍ജീഞ്ഞോയെ ഏറ്റവും മികച്ച പുരുഷതാരമായി തെരഞ്ഞെടുക്കാന്‍ കാരണം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിനെ, ചെല്‍സിയിലെ സഹതാരം എങ്കോളോ കാന്റെ എന്നിവരെ പിന്തള്ളിയാണ് 29കാരനായ ജോര്‍ജീഞ്ഞോയുടെ നേട്ടം.

ബാഴ്‌സേലോണയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ അലക്‌സിയ പുറ്റേലാസ് ആണ് മികച്ച വനിതാ താരം. വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ ചാംപ്യന്‍മാരാക്കിയ മികവാണ് പുറ്റെലാസിന് പുരസ്‌കാരം നേടിക്കൊടുത്തത്.ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത തോമസ് ടുഷേലാണ് മികച്ച പരിശീലകന്‍.

ചെല്‍സി ഗോള്‍ കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി മികച്ച ഗോള്‍ കീപ്പറായും മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ റൂബന്‍ ഡയസ് മികച്ച ഡിഫന്‍ഡറായും ചെല്‍സിയുടെ എംഗോളോ കാന്റെ മികച്ച മിഡ്ഫീല്‍ഡറായും ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഏര്‍ലിംഗ് ഹാലന്‍ഡ് മികച്ച ഫോര്‍വേര്‍ഡായും തെരഞ്ഞെടുക്കപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!