ലോകകപ്പ് യോഗ്യതാ റൗണ്ട്: അർജന്റീന-ബ്രസീൽ സൂപ്പര്‍ പോരാട്ടത്തിന്‍റെ മാറ്റ് കുറയും

By Web TeamFirst Published Aug 26, 2021, 2:37 PM IST
Highlights

സെപ്റ്റംബർ അ‍ഞ്ചിന് നടക്കാനിരിക്കുന്ന അർജന്റീന-ബ്രസീൽ വമ്പൻ പോരാട്ടത്തിൽ ഇരു ടീമുകൾക്കും പ്രമുഖ താരങ്ങളെ നഷ്‌ടമാവും

ലണ്ടന്‍: കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുനൽകില്ലെന്ന് പ്രീമിയർ ലീഗും ലാ ലിഗയും. ഇതോടെ ബ്രസീല്‍-അർജന്റീന സൂപ്പര്‍ പോരാട്ടത്തിന്‍റെ മാറ്റ് കുറയും. പ്രീമിയര്‍ ലീഗിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഉറുഗ്വേ താരം എഡിന്‍സൺ കവാനി രംഗത്തെത്തി.

കൊവിഡ് ചുവപ്പ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കായി താരങ്ങളെ വിട്ടുനൽകില്ലെന്നാണ് പ്രീമിയർ ലീഗും ലാ ലിഗയും വ്യക്തമാക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്ക് താരങ്ങൾ യാത്ര ചെയ്‌താൽ കൊവിഡ് ബാധയ്‌ക്കുള്ള സാധ്യത കൂടുതലാണെന്നും തിരിച്ചെത്തുമ്പോൾ ഐസൊലേഷൻ ഒഴിവാക്കാൻ കഴിയില്ലെന്നും ലീഗുകൾ വ്യക്തമാക്കുന്നു. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ടീമുകളെയാവും തീരുമാനം സാരമായി ബാധിക്കുക. 

സെപ്റ്റംബർ അ‍ഞ്ചിന് നടക്കാനിരിക്കുന്ന അർജന്റീന-ബ്രസീൽ വമ്പൻ പോരാട്ടത്തിൽ ഇരു ടീമുകൾക്കും പ്രമുഖ താരങ്ങളെ നഷ്‌ടമാവും. പ്രീമിയർ ലീഗിൽ നിന്ന് എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, ലോ സെൽസോ, ബുണ്ടിയ എന്നിവരെ അർജന്റീനയ്‌ക്കും അലിസൺ ബെക്കർ, എഡേഴ്‌സൺ, തിയാഗോ സിൽവ, ഫാബിഞ്ഞോ, ഫ്രെഡ്, ഗബ്രിയേൽ ജീസസ്, റിച്ചാർലിസൺ, ഫിർമിനോ, റഫിഞ്ഞ എന്നിവരെ ബ്രസീലിനും നഷ്ടമാവും.

ലാ ലീഗ താരങ്ങളെ വിട്ടുനൽകില്ലെന്ന് തീരുമാനിച്ചത് അർജന്റീനക്കാണ് കൂടുതൽ തിരിച്ചടി. ജെറോണിമോ റുള്ളി, ഗോൺസാലോ മോണ്ടിയാൽ, ജർമൻ പെസല്ല, യുവാൻ ഫോയ്‌ത്ത്, മാർക്കോസ് ആക്യൂന, റോഡ്രിഗോ ഡി പോൾ, ഗുയ്‌ഡോ റോഡ്രിഗസ്, പപ്പു ഗോമസ്, ഏഞ്ചൽ കൊറേയ തുടങ്ങിയ താരങ്ങളെ അർജന്റീനയ്‌ക്ക് നഷ്‌ടമാകും. ബ്രസീലിന് കസിമിറോ, എഡർ മിലിറ്റാവോ, എമേഴ്‌സൺ, വിനീഷ്യസ് ജൂനിയർ, ഡീഗോ കാർലോസ് തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാവില്ല. 

ഇവർക്കൊപ്പം ലോക ഫുട്ബോളിലെ പ്രമുഖ താരങ്ങളായ മുഹമ്മദ് സലാ, എഡിൻസൻ കവാനി, ലൂയിസ് സുവാരസ്, യെറി മിന തുടങ്ങിയവ‍ർക്കും ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്‌ടമാവും. പ്രീമിയർ ലീഗ് തീരുമാനം 26 രാജ്യങ്ങളിലെ അറുപത് താരങ്ങളെയാണ് ബാധിക്കുക. 

ഡി ബ്രൂയിന്‍, ജോര്‍ജീഞ്ഞോ, കാന്‍റെ; ആരാവും യൂറോപ്പിന്‍റെ രാജാവെന്ന് ഇന്നറിയാം

സജീവമായി സിറ്റി ചര്‍ച്ചകള്‍, മറുവശത്ത് പരിക്ക്; ചൂടുപിടിച്ച് റൊണാള്‍ഡോയുടെ കൂടുമാറ്റം

സിറ്റി പദ്ധതി പാളി; ഹാരി കെയ്‌ന്‍ ഈ സീസണില്‍ ടോട്ടനത്തില്‍ തുടരും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!