'ലോകകപ്പ്‌, ചാമ്പ്യന്‍സ്‌ ലീഗ്‌ നേടുന്ന ടീമിലെ കളിക്കാര്‍ക്ക്‌ മാത്രം ബാലണ്‍ദ്യോര്‍, ആ രീതി മാറ്റണം, ഇത്തവണ ആ താരം അര്‍ഹിക്കുന്നു'-മൗറീഞ്ഞോ പറയുന്നു

Published : Aug 30, 2026, 10:57 AM IST
JOSE MOURINHO

Synopsis

കിരീടവിജയങ്ങള്‍ നേടുന്ന ടീമിലെ കളിക്കാര്‍ക്ക്‌ നല്‍കുന്ന പുരസ്‌കാരമായി ബാലണ്‍ദ്യോര്‍ ചുരുങ്ങിപ്പോവുകയാണെന്ന്‌ അദ്ദേഹം വിമര്‍ശിച്ചു. ചരിത്രത്തില്‍ ഇടം നേടിയ താരങ്ങള്‍ക്കായിരിക്കണം ഇത്തരം പുരസ്‌കാരങ്ങള്‍ ഉറപ്പുവരുത്തേണ്ടത്‌. നമുക്കിനി ഒരിക്കലും ഫീല്‍ഡില്‍ കാണാന്‍ പറ്റാത്ത കളിക്കാര്‍, വിരമിച്ചവര്‍ എന്നിവര്‍ക്കായിരിക്കണം പരിഗണന ലഭിക്കേണ്ടത്‌.

ഫുട്‌ബോളില്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടിയില്ലാത്ത വ്യക്തിയാണ്‌ റയല്‍ മാഡ്രിഡ്‌ പരിശീലകന്‍ ഹൊസോ മൗറീഞ്ഞോ. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിന്‌ നല്‍കി വരുന്ന ബാലണ്‍ദ്യോര്‍ വാര്‍ഷിക പുരസ്‌കാരവുമായി ബന്ധപ്പെട്ട്‌ മൗറീഞ്ഞോ നടത്തിയ അഭിപ്രായപ്രകടനമാണ്‌ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്‌.

ലാ ലിഗയില്‍ മലാഗയെ നേരിടുന്നതിന്‌ മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ്‌ മൗറീഞ്ഞോ ബാലണ്‍ദ്യോര്‍ മാനദണ്ഡങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന്‌ നിര്‍ദേശിച്ചത്‌. കിരീടവിജയങ്ങള്‍ നേടുന്ന ടീമിലെ കളിക്കാര്‍ക്ക്‌ നല്‍കുന്ന പുരസ്‌കാരമായി ബാലണ്‍ദ്യോര്‍ ചുരുങ്ങിപ്പോവുകയാണെന്ന്‌ അദ്ദേഹം വിമര്‍ശിച്ചു. ചരിത്രത്തില്‍ ഇടം നേടിയ താരങ്ങള്‍ക്കായിരിക്കണം ഇത്തരം പുരസ്‌കാരങ്ങള്‍ ഉറപ്പുവരുത്തേണ്ടത്‌. നമുക്കിനി ഒരിക്കലും ഫീല്‍ഡില്‍ കാണാന്‍ പറ്റാത്ത കളിക്കാര്‍, വിരമിച്ചവര്‍ എന്നിവര്‍ക്കായിരിക്കണം പരിഗണന ലഭിക്കേണ്ടത്‌.ഉദാഹരണത്തിന്‌ മറഡോണ, ക്രിസ്‌റ്റിയാനോ, മെസി, ആര്‍9, സിദാന്‍..നിങ്ങളൊരിക്കലും ഒരു ലോകകപ്പോ, യുവേഫ ചാമ്പ്യന്‍സ്‌ ലീഗോ മാനദണ്ഡമാക്കി ബാലണ്‍ദ്യോര്‍ വിതരണം ചെയ്യരുത്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ നേടിയവര്‍ക്ക്‌ പുരസ്‌കാരം നല്‍കണമെങ്കില്‍, നിങ്ങള്‍ അത്‌ ലൂയിസ്‌ എന്റിക്വെക്ക്‌ നല്‍കൂ.

നിലവില്‍ ബാലണ്‍ദ്യോറിന്‌ അര്‍ഹരായ മികച്ച മൂന്നോ നാലോ താരങ്ങള്‍ ഇപ്പോളുണ്ട്‌. പക്ഷേ, ബാലണ്‍ദ്യോറില്‍ രാഷ്ട്രീയം കടന്നുകൂടി, ഫുട്‌ബോള്‍ പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല- മൗറീഞ്ഞോ പറഞ്ഞു.പലപ്പോഴും ഒരു സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച കളിക്കാരന്‌ തന്റെ ടീം കിരീടം നേടാതെ പോയതിന്റെ പേരില്‍ പുരസ്‌കാരം നഷ്ടമാകുന്നു. റയല്‍മാഡ്രിഡ്‌ നിരയിലെ കിലിയന്‍ എംബാപെ, വിനീഷ്യസ്‌ ജൂനിയര്‍, ജൂഡ്‌ ബെല്ലിംഗ്‌ഹാം ബാലണ്‍ദ്യോറിന്‌ അര്‍ഹരാണ്‌. മുപ്പതംഗ അന്തിമ പട്ടികയില്‍ ഇവര്‍ ഉള്‍പ്പെടുമെന്നാണ്‌ കരുതപ്പെടുന്നത്‌. 2026 ബാലണ്‍ദ്യോര്‍ കിലിയന്‍ എംബാപെക്ക്‌ ലഭിക്കണമെന്നാണ്‌ മൗറീഞ്ഞോ ആഗ്രഹിക്കുന്നത്‌. ഫ്രാന്‍സിന്റെ ദേശീയ താരം കഴിഞ്ഞ കുറച്ച്‌ കാലമായി ലോകത്തെ ഏറ്റവും മികച്ച താരമാണ്‌. ലോകകപ്പ്‌ ചാമ്പ്യനായ എംബാപെ 2026 ലോകകപ്പില്‍ എട്ട്‌ മത്സരങ്ങളില്‍ നിന്ന്‌ പത്ത്‌ ഗോളുകള്‍ നേടി. മൂന്ന്‌ ലോകകപ്പുകളില്‍ നിന്നായി 22 ഗോളുകള്‍ നേടിയ എംബാപെ ടൂര്‍ണമെന്റ്‌ ചരിത്രത്തി്‌ലെ ടോപ്‌ സ്‌കോറര്‍ ആണ്‌.

റയല്‍മാഡ്രിഡിനായി കഴിഞ്ഞ സീസണില്‍ 43 ഗോളുകള്‍ നേടിയ എംബാപെ ലാലിഗ, ചാമ്പ്യന്‍സ്‌ ലീഗ്‌ ഗോള്‍ഡന്‍ബൂട്ടുകളും സ്വന്തമാക്കി. പുതിയ സീസണിലും ഹാട്രിക്ക്‌ നേടി എംബാപെ തകര്‍പ്പന്‍ ഫോമിലാണ്‌. മെസിയും ക്രിസ്‌റ്റിയാനോയും തുടരെ സ്വന്തമാക്കിയ ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇതുവരെ എംബാപെക്ക്‌ ലഭിച്ചിട്ടില്ല. ചരിത്രത്തില്‍ ഇടം പിടച്ച എംബാപെക്ക്‌ ബാലണ്‍ദ്യോര്‍ ലഭിച്ചില്ലെങ്കില്‍ അത്‌ നീതിയല്ലെന്നാണ്‌ മൗറീഞ്ഞോ പറയുന്നത്‌.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൊല്‍ക്കത്തയില്‍ നടന്ന ലയണല്‍ മെസി ഇവന്റ് ടിക്കറ്റ് തുക തിരികെ നല്‍കും: ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി
മെസിയില്‍ നിന്ന്‌ പന്ത്‌ പിടിച്ചെടുക്കാന്‍ ഗോള്‍ഡന്‍ ബൂട്ട്‌ ജേതാവായ സഹതാരം ഒരിക്കലും ശ്രമിച്ചില്ല, കാരണം രണ്ടാണ്‌!