ലോകകപ്പിലെ ദയനീയ പ്രകടനം, പരിശീലകൻ ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു; ജർമനിയെ രക്ഷിക്കാൻ യൂർഗെൻ ക്ലോപ്പ് എത്തുമെന്ന് റിപ്പോർട്ടുകൾ

Published : Jul 03, 2026, 03:46 PM IST
Julian Nagelsmann resigns as Germany head coach

Synopsis

 Julian Nagelsmann resigns as Germany head coach after shock World Cup exit with Jurgen Klopp 'ready' to take over. ലോകകപ്പ് നോക്കൗട്ടിൽ പരാഗ്വായോട് തോറ്റ് പുറത്തായതിനെ തുടർന്ന് ജർമൻ പരിശീലകൻ ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ന്യൂയോർക്ക്: ലോകകപ്പ് നോക്കൗട്ടിൽ പരാഗ്വായോട് തോറ്റ് പുറത്തായതിന് പിന്നാലെ ജർമൻ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലുടനീളം സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവച്ച ജർമൻ ടീമിനെതിരെ വലിയറ രീതിയിലുള്ള വിമർശനമാണ് വന്നിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കുഞ്ഞൻ ടീമായ കുറസോവോയോട് 7-1 ന്റെ വമ്പൻ വിജയം സ്വന്തമാക്കിയെങ്കിലും രണ്ടാം മത്സരത്തിൽ ഐവറി കോസ്റ്റിനോട് 2- 1 ന്റെ വിജയമായിരുന്നു നേടിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ടിൽ എത്തിയതെങ്കിലും അവസാന മത്സരത്തിൽ ഇക്വഡോറിനോട് തോറ്റത് ടീമിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു.

മത്സരശേഷം ക്യാപ്റ്റൻ ജോഷ്വാ കിമ്മിച്ചും സൂപ്പർതാരം ഡെനിസ് ഉണ്ടാവും ടീമിന്റെ മോശം പ്രകടനത്തെ കുറിച്ച് നടത്തിയ പരാമർശവും വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ജയത്തിന് വേണ്ടിയായിരുന്നില്ല ജർമൻ ടീം കളിച്ചത് എന്നായിരുന്നു കിമ്മിച്ചിന്റെ പ്രതികരണം. 2023 സെപ്റ്റംബറിലായിരുന്നു നാഗൽസ്മാൻ ജർമൻ പരിശീലകനായി സ്ഥാനമേറ്റെടുക്കുന്നത്. 2024 യൂറോ കപ്പിൽ ക്വാർട്ടറിൽ സ്പെയ്നിനോട് ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതും യുവേഫ നാഷൻസ് ലീഗിൽ പോർച്ചുഗലിനോട് സെമിയിൽ പരാജയപ്പെട്ടതിനും ശേഷമുള്ള വലിയ തിരിച്ചടിയായിഉർന്നു ഇപ്പോൾ ലോകകപ്പിൽ നിന്നുള്ള ജർമനിയുടെ പുറത്താവൽ.

നാഗൽസ്മാന് കീഴിൽ 37 കളികളിൽ നിന്നും ഇരുപത്തിമൂന്ന് ജയവും 7 സമനിലയും 7 തോൽവിയുമാണ് ജർമനി നേടിയത്. 2014 ലെ കിരീടനേട്ടത്തിന് ശേഷം തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ജർമനി പ്രീ ക്വാർട്ടർ കാനത്തെ പുറത്തുപോവുന്നത്. അതേസമയം മുൻ ലിവർപൂൾ പരിശീലകൻ യൂർഗെൻ ക്ലോപ്പ് ജർമൻ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ജർമൻ പരിശീലക സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് തന്റെ പേര് പരാമർശിക്കപ്പെടുന്നുണ്ടെന്ന് അറിയാമെന്നും പക്ഷേ, അതിനെക്കുറിച്ച് സംസാരിക്കേണ്ട സമയമ ഇതില്ലെന്നും പ്രത്യേകിച്ച് തന്നോടല്ല ഇത് ചോദിക്കേണ്ടത് എന്നുമായിരുന്നു ലോകകപ്പിനിടെ ക്ലോപ്പിന്റെ പ്രതികരണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്‍റീനയും നാളെ ഇറങ്ങുന്നു, എതിരാളികള്‍ വമ്പന്‍മാരെ പൂട്ടിയ കാബൊ വെര്‍ദെ
ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോള്‍, ഫിഫ പവര്‍ റാങ്കിംഗിൽ വൻ കുതിപ്പുമായി റൊണാള്‍ഡോ, ഒറ്റയടിക്ക് കയറിയത് 38 സ്ഥാനങ്ങള്‍