ക്രിസ്റ്റ്യാനോയ്‌ക്ക് ഗോളും റെക്കോര്‍ഡും; യുവന്‍റസിന് ജയം

By Web TeamFirst Published Feb 23, 2020, 9:18 AM IST
Highlights

മുപ്പത്തിയൊമ്പതാം മിനിറ്റിലാണ് റൊണാള്‍ഡോയുടെ ഗോള്‍. കരിയറിലെ ആയിരാമത്തെ മത്സരമാണ് റൊണാള്‍ഡോ കളിച്ചത്.

ഫെരാര: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ യുവന്‍റസിന് ജയം. സ്‌പാലിനെ ഒന്നിനെതിരെ രണ്ട് ഗോളിന് യുവന്‍റസ് തോൽപ്പിച്ചു. തുടര്‍ച്ചയായ പതിനൊന്നാം മത്സരത്തിലും വല കുലുക്കിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യുവന്‍റസിനായി ആദ്യഗോള്‍ നേടിയത്. മുപ്പത്തിയൊമ്പതാം മിനിറ്റിലാണ് റൊണാള്‍ഡോയുടെ ഗോള്‍. കരിയറിലെ ആയിരാമത്തെ മത്സരമാണ് റൊണാള്‍ഡോ കളിച്ചത്.

Read more: പ്രീമിയര്‍ ലീഗിൽ ടോട്ടനത്തെ തുരത്തി ചെല്‍സി; മാഞ്ചസ്റ്റർ സിറ്റിക്കും ജയം

അറുപതാം മിനിറ്റില്‍ ആരോൺ റാംസേ ലീഡുയര്‍ത്തി. അറുപത്തിയൊമ്പതാം മിനിറ്റില്‍ സ്‌പാൽ ഒരു ഗോള്‍ മടക്കിയെങ്കിലും യുവന്‍റസ് പിടിച്ചുനിന്നു. 25 കളിയിൽ 60 പോയിന്‍റുള്ള യുവന്‍റസ് ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരും. ലീഗില്‍ അവസാനസ്ഥാനക്കാരാണ് സ്‌പാല്‍. 

പ്രായം വെറും സംഖ്യ; റെക്കോര്‍ഡ് മുഖ്യം

തുടര്‍ച്ചയായ 11-ാം മത്സരത്തിലും ഗോള്‍ നേടി ആരാധകരെ ത്രസിപ്പിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇതോടെ സീരി എയില്‍ ഇതിഹാസ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി റോണോ. ഫിയൊറന്‍റീനക്കായി 1994-95 സീസണിലാണ് ബാറ്റിസ്റ്റ്യൂട്ട തുടര്‍ച്ചയായ പതിനൊന്ന് കളികളില്‍ വല ചലിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ ഫാബിയോ ക്വാഗ്ലിയാറെല്ലയും ഈ നേട്ടത്തിലെത്തിയിരുന്നു. 

Read more: ലാ ലിഗ: റയലിനെ തളച്ച് ലെവന്‍റെ; മെസി മാജിക്കില്‍ ബാഴ്‌സ തലപ്പത്ത്

click me!