റൊണാള്‍ഡോയുമായുള്ള കരാർ പുതുക്കാനൊരുങ്ങി യുവന്റസ്

By Web TeamFirst Published Jan 1, 2020, 8:13 PM IST
Highlights

പുതിയ കരാർ അനുസരിച്ച് 30 ദശലക്ഷം പൗണ്ടായിരിക്കും റൊണാൾഡോയുടെ വാ‌ർഷിക പ്രതിഫലം. 34കാരനായ റൊണാൾഡോ 2018ലാണ് റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിൽ എത്തിയത്.

ടൂറിന്‍: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവന്റസുമായുള്ള കരാർ പുതുക്കുന്നു. 2023വരെ ആയിരിക്കും റൊണാൾഡോയുടെ പുതിയ കരാർ. ഇതോടെ 38 വയസ്സുവരെ റൊണാൾഡോ യുവന്റസിൽ തുടരും.

പുതിയ കരാർ അനുസരിച്ച് 30 ദശലക്ഷം പൗണ്ടായിരിക്കും റൊണാൾഡോയുടെ വാ‌ർഷിക പ്രതിഫലം. 34കാരനായ റൊണാൾഡോ 2018ലാണ് റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിൽ എത്തിയത്.

ആദ്യ സീസണിൽ തന്നെ 64 കളിയിൽ 40 ഗോളുകളും സ്വന്തമാക്കി. ഈ സീസണിൽ 14 കളിയിൽ 10 ഗോളാണ് റൊണാൾഡോ ഇതുവരെ നേടിയത്. ഫുട്ബോളില്‍ നിന്ന് വിരമിച്ചശേഷം ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനാണ് താല്‍പര്യമെന്നും ശരീരം അനുവദിക്കുന്നിടത്തോളം ഫുട്ബോള്‍ ഗ്രൗണ്ടില്‍ തുടരുമെന്നും റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

click me!