ബയേണിന്റെ സമനിലയില്‍ വില്ലനായി ഒലിസെ, താരമായി ഹാരി കെയിന്‍; റൊണാള്‍ഡോയുടെ റെക്കോര്‍ഡിനരികെ ബയേണ്‍ സ്‌ട്രൈക്കര്‍

Published : Oct 14, 2026, 09:52 PM IST
HARRY KANE

Synopsis

ചാമ്പ്യന്‍സ്‌ ലീഗില്‍ ജര്‍മന്‍ ക്ലബ്ബ്‌ ബയേണ്‍ മ്യൂണിക്കിനെ നോര്‍വീജിയന്‍ ക്ലബ്ബായ വൈക്കിങ്‌ സമനിലയില്‍ (3-3) തളച്ച മത്സരത്തില്‍ രണ്ട്‌ താരങ്ങളാണ്‌ ചര്‍ച്ചയായത്‌. ബയേണിന്റെ മൈക്കല്‍ ഒലിസെയും ഹാരി കെയ്‌നും.

യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ജര്‍മന്‍ ക്ലബ്ബ്‌ ബയേണ്‍ മ്യൂണിക്കിനെ നോര്‍വീജിയന്‍ ക്ലബ്ബായ വൈക്കിങ്‌ സമനിലയില്‍ (3-3) തളച്ച മത്സരത്തില്‍ രണ്ട്‌ താരങ്ങളാണ്‌ ചര്‍ച്ചയായത്‌. ബയേണിന്റെ മൈക്കല്‍ ഒലിസെയും ഹാരി കെയ്‌നും.ബയേണ്‍ മ്യൂണിക്ക്‌ 3-2ന്‌ മുന്നിട്ട്‌ നില്‍ക്കുമ്പോള്‍ മൈക്കല്‍ ഒലിസെ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടതാണ്‌ മത്സരഗതി മാറ്റി മറിച്ചത്‌. ചുവപ്പ്‌ കാര്‍ഡ്‌ മണ്ടത്തരം കാണിച്ച്‌ വാങ്ങിച്ചു കൂട്ടിയെന്നാണ്‌ ബയേണ്‍ കോച്ച്‌ വിന്‍സെന്റ്‌ കൊംബാനി മത്സരശേഷം പ്രതികരിച്ചത്‌. പത്ത്‌ പേരായി ചുരുങ്ങിയ ബയേണിനെതിരെ 90താം മിനിറ്റില്‍ ഗോള്‍ നേടി വൈക്കിങ്‌ ആവേശകരമായ സമനില സ്വന്തമാക്കി. ഈ ചുവപ്പ്‌ കാര്‍ഡ്‌ കാരണം ഒലിസെക്ക്‌ അടുത്ത മത്സരം നഷ്ടമായി. അടുത്താഴ്‌ച ആഴ്‌സണലിനെതിരെയാണ്‌ ബയേണിന്റെ മത്സരം.

എതിര്‍ടീമിന്റെ പ്രത്യാക്രമണം തടയാന്‍ ജഴ്‌സിയില്‍ പിടിച്ചുവലിച്ച ഒലിസെയ്‌ക്ക്‌ റഫറി മഞ്ഞക്കാര്‍ഡ്‌ കാണിച്ചു. എന്നാല്‍, റഫറി കാര്‍ഡ്‌ ഉയര്‍ത്തുന്നതിനിടെ, വൈക്കിങ്‌ ക്യാപ്‌റ്റന്‍ ട്രിപിക്‌സിന്റെ മുഖത്തേക്ക്‌ പന്ത്‌ വലിച്ചെറിഞ്ഞു. ഇതോടെ, രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട്‌ ഒലിസെ സ്വയം പുറത്തേക്കുള്ള വഴിയൊരുക്കി.

അതേസമയം, ഇംഗ്ലീഷ്‌ സ്‌ട്രൈക്കര്‍ ഹാരി കെയിന്‍ ബയേണിനായി ഇരട്ട ഗോള്‍ നേടി ചാമ്പ്യന്‍സ്‌ ലീഗിലെ മിന്നും ഫോം തുടര്‍ന്നു. തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലും ഗോള്‍ കണ്ടെത്തിയ ഹാരി കെയ്‌ന്‍ ഇപ്പോള്‍ പോളണ്ട്‌ സ്‌ട്രൈക്കര്‍ റോബര്‍ട്‌ ലെവന്‍ഡോസ്‌കി, ഡച്ച്‌ സ്‌ട്രൈക്കര്‍ റുഡ്‌ വാന്‍ നിസ്‌റ്റല്‍ റൂയ്‌ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമെത്തി. തുടരെ 11 മത്സരങ്ങളില്‍ ഗോളടിച്ച ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ മാത്രമാണ്‌ കെയ്‌നിന്‌ മുന്നിലുള്ളത്‌. രണ്ട്‌ മത്സരങ്ങളില്‍ കൂടി ഗോളടി തുടര്‍ന്നാല്‍ ക്രിസ്‌റ്റിയാനോയുടെ റെക്കോര്‍ഡിനൊപ്പമെത്താം. റയല്‍ മാഡ്രിഡ്‌ താരമായിരുന്ന സമയത്ത്‌ 2016-17, 2017-18 സീസണുകളിലായിട്ടാണ്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചാമ്പ്യന്‍സ്‌ ലീഗ്‌ ചരിത്രത്തിലെ ഏറ്റവും അവിസ്‌മരണീയമായ റെക്കോര്‍ഡ്‌ സൃഷ്ടിച്ചത്‌. ആ പതിനൊന്ന്‌ മത്സരങ്ങളില്‍ നിന്ന്‌ പോര്‍ച്ചുഗല്‍ താരം അടിച്ചു കൂട്ടിയത്‌ 17 ഗോളുകള്‍ ആണ്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഫെര്‍ഗൂസന്‍ ഉണ്ടായിരുന്നെങ്കില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്‌ മാഞ്ചസ്‌റ്ററില്‍ നിന്ന്‌ പുറത്താകുമായിരുന്നു, ചരിത്രം ഓര്‍മിപ്പിച്ച്‌ ഫെര്‍ഡിനന്‍ഡ്‌
സൂപ്പർ ലീഗ് കേരള മത്സരങ്ങൾ ഇനി മിഡിൽ ഈസ്റ്റിലും,STARZPLAY ആപ്പ് ഡൗൺലോഡ് ചെയ്താൽ പണമടച്ചുള്ള സബ്‌സ്‌ക്രിപ്ഷനില്ലാതെ മത്സരങ്ങൾ കാണാം