
ഫറ്റോര്‍ഡ: ഗോവയില്‍ അടുത്തയാഴ്ച തുടങ്ങുന്ന ഐ എസ് എല്‍ ഡെവലപ്‌മെന്റ് ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ ടീമിലെ താരങ്ങളായ ആയുഷ് അധികാരി, സഞ്ജീവ് സ്റ്റാലിന്‍, ബിജോയ്, ഗിവ്‌സണ്‍ സിംഗ്, വിന്‍സി ബരേറ്റോ, സച്ചിന്‍ സുരേഷ് എന്നിവരുള്‍പ്പടെ 23 അംഗ സ്‌ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളിതാരങ്ങളായ റോഷന്‍ ജിജി, ശ്രീകുട്ടന്‍, എബിന്‍ ദാസ് തുടങ്ങിയവും ടീമിലുണ്ട്. മലയാളികള്‍ ഉറ്റു നോക്കുന്ന താരങ്ങള്‍ സ്‌ക്വാഡിന്റെ ഭാഗമാണ്.
വെള്ളിയാഴ്ചയാണ് ഡെവലപ്‌മെന്റ് ലീഗിന് തുടക്കമാവുക. ശനിയാഴ്ച ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സന്റെ ആദ്യ മത്സരം. ടൂര്‍ണമെന്റിലെ ആദ്യ രണ്ടുസ്ഥാനക്കാര്‍ക്ക് ഇംഗ്ലണ്ടില്‍ നടക്കുന്ന നെക്സ്റ്റ് ജെനറേഷന്‍ കപ്പില്‍ പങ്കെടുക്കാന്‍ അവസരം കിട്ടും. തോമസ് ഷോര്‍സാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍. ടി ജി പുരുഷോത്തമന്‍ സഹപരിശീലകനും.
കേരള ബ്ലാസ്റ്റേഴ്‌സ്: സച്ചിന്‍ സുരേഷ്, മുഹീദ്, മുഹമ്മദ് മുര്‍ഷിദ് (ഗോള്‍ കീപ്പര്‍മാര്‍). അമല്‍ ജേക്കബ്, അരിത്ര ദാസ്, മര്‍വാന്‍ ഹുസൈന്‍, എസ് അപ്പു, സഞ്ജീവ് സ്റ്റാലിന്‍, ആദില്‍ അഷ്‌റഫ്, വി ബിജോയ്, തേജസ് കൃഷ്ണ, എസ് ഷെറിന്‍ (പ്രതിരോധം). മുഹമ്മദ് ജസീം, മുഹമ്മദ് ബാസിത്, എബിന്‍ ദാസ്, ഗിവ്‌സണ്‍ സിംഗ്, ആയുഷ് അധികാരി, മുഹമ്മദ് അസര്‍ (മധ്യനിര). മുഹമ്മദ് ഐമന്‍, റോഷന്‍ വി ജിജി, എം എസ് ശ്രീകുട്ടന്‍, വിന്‍സി ബരേറ്റോ, ആദില്‍ അബ്ദുള്ള (മുന്നേറ്റം).
കെഎസ്ഇബി വീണു; കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോള്‍ഡന്‍ ത്രെഡ്സിന്
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോള്‍ഡന്‍ ത്രെഡ്സിന്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കെഎസ്ഇബിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോള്‍ഡന്‍ ത്രെഡ്‌സ് തോല്‍പ്പിച്ചത്. നിശ്ചിത സമയം ഗോള്‍രഹിതമായി അവസാനിച്ചപ്പോള്‍ എക്‌സ്‌ട്രൈ ടൈമിലാണ് ഗോളുകള്‍ രണ്ട് ഗോളുകളും പിറന്നത്. 109-ാം മിനിറ്റില്‍ അജയ് അലക്‌സ്, തൊട്ടടുത്ത മിനിറ്റില്‍ ഇഹ്‌സാഖ് നൂഹു സെയ്ദു എന്നിവരാണ് ഗോളുകള്‍ നേടിയത്. കെപിഎല്‍ വരുന്നതിന് മുമ്പ് 2012ല്‍ സംസ്ഥാന ക്ലബ്ബ് ചാംപ്യന്‍മാരായിരുന്നു ത്രെഡ്സ്. അവരുടെ കന്നി കിരീടം കൂടിയാണിത്.
ഫ്രീകിക്കില്‍ നിന്നായിരുന്നു അലക്‌സിന്റെ ഗോള്‍. ബോക്സിന് ഇടതുഭാഗത്ത് ആസിഫ് ഷഹീറിനെ വീഴ്ത്തിയതിനായിരുന്നു ത്രെഡ്സിന് ഫ്രീ കിക്ക് ലഭിച്ചത്. എല്ലാ പിഴവുകള്‍ക്കും ഒറ്റ ഫ്രീകിക്കിലൂടെ അവര്‍ മറുപടി നല്‍കി. അജയ് അലക്സിന്റ കണിശതയാര്‍ന്ന കിക്ക് അജ്മലിനെ കാഴ്ച്ചക്കാരനാക്കി വലതുമൂലയിലേക്കിറങ്ങി. 119ാം മിനിറ്റില്‍ നുഹുവും പ്രായശ്ചിത്തം ചെയ്തു. അതുവരെയുള്ള എല്ലാ പിഴവുകള്‍ക്കുമുള്ള മറുപടി. മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ചുള്ള ഇടംകാലടി ത്രെഡ്സിന് പ്രീമിയര്‍ ലീഗിലെ കിരീടം ഉറപ്പിച്ചു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കെഎസ്ഇബിക്കായിരുന്നു ജയം. ചരിത്രത്തിലാദ്യമായി 22 ടീമുകളാണ് ലീഗില്‍ മത്സരിച്ചത്. ആകെ 113 കളികള്‍. 12 ഗോളുമായി ത്രെഡ്സിന്റെ ഘാന സ്!്രൈടക്കര്‍ നുഹു സെയ്ദ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. അജയ് അലക്സ് ഫൈനലിലെ താരമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!