ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ

By Web TeamFirst Published Jun 17, 2021, 5:47 PM IST
Highlights

2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹപരിശീലകനായാണ് 43കാരനായ വുകോമനോവിച്ച് തന്റെ പരിശീലക കരിയര്‍ തുടങ്ങുന്നത്.

കൊച്ചി: ഐഎസ്എല്ലിന്റെ അടുത്ത സീസണിൽ ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനാവും. ‌ബെല്‍ജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളിൽ പരിശീലകൻ ആയിരുന്നു. ബ്ലാസ്റ്റേഴ്സ് പരിശീലകനാവുന്ന ആദ്യത്തെ സെര്‍ബിയനാണ് വുകോമനോവിച്ച്.

2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹപരിശീലകനായാണ് 43കാരനായ വുകോമനോവിച്ച് തന്റെ പരിശീലക കരിയര്‍ തുടങ്ങുന്നത്. തുടര്‍ന്ന് മുഖ്യപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു . ഇവാന് കീഴില്‍ ടീം തുടര്‍ച്ചയായി രണ്ടു വര്‍ഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.

𝗧𝗵𝗲𝗿𝗲'𝘀 𝗮 𝗻𝗲𝘄 𝗯𝗼𝘀𝘀 𝗶𝗻 𝘁𝗼𝘄𝗻. 🤩

SWAGATHAM, ! 🙌🏼💛 pic.twitter.com/bUYNcQteUn

— K e r a l a B l a s t e r s F C (@KeralaBlasters)

ഈ കാലയളവില്‍, ബെല്‍ജിയത്തിന്റെ അന്താരാഷ്ട്ര താരങ്ങളായ മിച്ചി ബറ്റ്ഷുവായ്, ലോറന്റ് സിമോണ്‍ എന്നിവരെ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പിന്നീട് സ്ലൊവാക്യന്‍ സൂപ്പര്‍ ലീഗ് ടീമായ എസ്‌കെ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ പരിശീലിപ്പിച്ചു. ടീമിന് സ്ലൊവാക്യ ദേശീയ കപ്പും നേടിക്കൊടുത്തു.

സൈപ്രസ് ഫസ്റ്റ് ഡിവിഷനിലെ അപ്പോല്ലോണ്‍ ലിമാസ്സോളിന്റെ ചുമതലയായിരുന്നു ഏറ്റവുമൊടുവില്‍ വഹിച്ചത്. പരിശീലകനാവുന്നതിന് മുമ്പ് പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ എഫ്‌സി ബാര്‍ഡോ, ജര്‍മന്‍ ക്ലബ്ബായ എഫ്‌സി കൊളോണ്‍, ബെല്‍ജിയന്‍ ക്ലബ്ബ് റോയല്‍ ടീമിൽ പ്രതിരോധ താരം ആയിരുന്നു വുകോമനോവിച്ച്.

ആന്റ്‌വെര്‍പ്, റഷ്യയിലെ ഡൈനാമോ മോസ്‌കോ, സെര്‍ബിയന്‍ ക്ലബ്ബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നീ ടീമുകള്‍ക്കായി പ്രതിരോധത്തിന് പുറമെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും വുകോമനോവിച്ച് കളിച്ചു.

click me!