എതിര്‍താരത്തെ അപമാനിച്ചു; യൂറോയില്‍ ഓസ്‌ട്രിയന്‍ താരത്തിന് വിലക്ക്; കടുത്ത നടപടി ഒഴിവായത് തലനാരിഴയ്‌ക്ക്

By Web TeamFirst Published Jun 17, 2021, 12:28 PM IST
Highlights

ഞായറാഴ്‌ചത്തെ മത്സരത്തിൽ ഗോള്‍ നേടിയതിന് ശേഷമുള്ള ആഘോഷത്തിനിടെ ആയിരുന്നു സംഭവം.

ആംസ്റ്റര്‍‌ഡാം: യൂറോ കപ്പില്‍ ഓസ്‌ട്രിയന്‍ താരത്തിന് ഒരു കളിയിൽ വിലക്ക്. മാര്‍ക്കോ അര്‍നോട്ടോവിച്ചിന് എതിരെയാണ് യുവേഫയു‍ടെ നടപടി. നോര്‍ത്ത് മാസിഡോണിയന്‍ താരം അലിയോസ്‌കിയെ അധിക്ഷേപിച്ചതിനാണ് നടപടി. താരത്തിന് ഹോളണ്ടിനെതിരായ ഇന്നത്തെ മത്സരം നഷ്ടമാകും.

ഞായറാഴ്‌ചത്തെ മത്സരത്തിൽ ഗോള്‍ നേടിയതിന് ശേഷമുള്ള ആഘോഷത്തിനിടെ ആയിരുന്നു സംഭവം. ആൽബിയന്‍ വംശജനായ അലിയോസ്‌കിയോട് പ്രകോപനപരമായി മാര്‍ക്കോ സംസാരിച്ചപ്പോള്‍ ഓസ്‌ട്രിയന്‍ നായകന്‍ പിടിച്ചുമാറ്റുകയായിരുന്നു. വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപണം ഉണ്ടായിരുന്നെങ്കിലും മാര്‍ക്കോ പറഞ്ഞത് കേട്ടില്ലെന്ന് അലിയോസ്‌കി പ്രതികരിച്ചതിനാല്‍ കടുത്ത നടപടി ഒഴിവായി. വംശീയാധിക്ഷേപം തെളിഞ്ഞിരുന്നെങ്കില്‍ 10 കളിയിൽ വിലക്ക് നേരിട്ടേനെ. 

ഓസ്‌ട്രിയ ഇന്നിറങ്ങും 

യൂറോ കപ്പിൽ ഹോളണ്ടും ഓസ്‌ട്രിയയും രാത്രി പന്ത്രണ്ടരയ്‌ക്ക് ഏറ്റുമുട്ടും. നോക്കൗട്ട് ഉറപ്പിക്കുകയാണ് ആദ്യ മത്സരം ജയിച്ച് വരുന്ന ഹോളണ്ടിന്‍റെയും ഓസ്‌ട്രിയയുടേയും ലക്ഷ്യം. ഓസ്‌ട്രിയ നോർത്ത് മാസിഡോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചപ്പോള്‍ ഉക്രെയ്‌നെതിരായ 3-2ന്‍റെ ജയവുമായാണ് ഹോളണ്ടിന്‍റെ വരവ്. ഡി യോംഗും വൈനാൾഡവും ഡിപേയുമെല്ലാമുള്ള ഹോളണ്ടിനെ മറികടക്കുക ഓസ്‌ട്രിയക്ക് എളുപ്പമാവില്ല.  

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോ കപ്പില്‍ ഓറഞ്ച് വസന്തം തുടരുമോ? നോക്കൗട്ട് ഉറപ്പിക്കാന്‍ ഹോളണ്ടും ഓസ്‌ട്രിയയും

എറിക്‌സണ് വേണ്ടി ജയിക്കണം; ഡെൻമാർക്ക് അതിശക്തരായ ബെല്‍ജിയത്തിനെതിരെ

ജര്‍മന്‍, ഫ്രാന്‍സ് ആരാധകരെ ഇതിലേ ഇതിലേ; ആരെയും പിണക്കാതെ യൂറോ സ്‌പെഷ്യല്‍ കേക്ക്, വില്‍പന തകൃതി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!