ബ്ലാസ്റ്റഴ്‌സിന്റെ പ്രകടനത്തില്‍ ത്രില്ലടിച്ച് വുകോമാനോവിച്ച്! ആരാധകരാണ് കരുത്തെന്നും കോച്ച്

Published : Jan 04, 2023, 02:25 PM IST
ബ്ലാസ്റ്റഴ്‌സിന്റെ പ്രകടനത്തില്‍ ത്രില്ലടിച്ച് വുകോമാനോവിച്ച്! ആരാധകരാണ് കരുത്തെന്നും കോച്ച്

Synopsis

മത്സരം പൂര്‍ത്തിയാവുന്നതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് ആഘോഷിച്ച് തുടങ്ങിയിരുന്നു. തുടര്‍വിജയങ്ങള്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന് അദ്ദേഹം മത്സരശേഷം പറഞ്ഞു.

കൊച്ചി: പുതുവര്‍ഷം വിജയത്തോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗീല്‍ ജംഷഡ്തപൂര്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. ഒമ്പതാം മിനിറ്റില്‍ അപോസ്തലോസ് ജിയാനുവിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. പതിനേഴാം മിനിറ്റില്‍ ജംഷെഡ്പൂരിന്റെ മറുപടി. ഡാനിയേല്‍ ചിമ ചുക്‌വു ആയിരുന്നു സ്‌കോറര്‍. ഇടവേളയ്ക്ക് മുന്‍പുതന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് വീണ്ടെടുത്തു. ദിമിത്രിയോസ് ഡയമന്റക്കോസിലൂടെ. അറുപത്തിയഞ്ചാം മിനിറ്റില്‍ കലൂര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ഈ സീസണിലെ ഏറ്റവും മികച്ച ഗോളിന്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഒത്തിണക്കത്തിനും വണ്‍ടച്ച് പാസുകളുടെ കൃത്യതയ്ക്കും പൂര്‍ണത നല്‍കി അഡ്രിയന്‍ ലൂണ. മത്സരം 3-1ന് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

മത്സരം പൂര്‍ത്തിയാവുന്നതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് ആഘോഷിച്ച് തുടങ്ങിയിരുന്നു. തുടര്‍വിജയങ്ങള്‍ ആത്മവിശ്വാസം നല്‍കുന്നുവെന്ന് അദ്ദേഹം മത്സരശേഷം പറഞ്ഞു. കോച്ചിന്റെ വാക്കുകള്‍... ''ആരാധക പിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്. തുടര്‍വിജയങ്ങള്‍ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികവെല്ലാം വ്യക്തമാക്കുന്ന ഗോളായിരുന്നു മൂന്നാമത്തേത്. ഈ ഗോളും വിജയവും ആരാധകര്‍ക്കും ബ്ലാസ്റ്റേഴ്‌സിനും ഒരുപോലെ ആത്മവിശ്വാസമേകുന്നു. 

ആരാധകരുടെ നിലയ്ക്കാത്ത ആരവമാണ് ടീമിന്റെ കരുത്ത്. തുടര്‍വിജയം ആരാധകര്‍ അര്‍ഹിക്കുന്നുണ്ട്. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കുക എതിരാളികള്‍ക്ക് അത്രഎളുപ്പമല്ല. മത്സരത്തിന്റെ ഓരോഘട്ടത്തിലും വരുത്തേണ്ടമാറ്റങ്ങള്‍ നേരത്തേതന്നെ നിശ്ചയിച്ചിരുന്നു. ഇവാന്‍ കലിയൂഷ്ണിയുടെ അഭാവത്തിലും ടീമിന് മികച്ച പ്രകടനം നടത്താനായി. അഡ്രിയന്‍ ലൂണ ഏത് പൊസിഷനിലും ഒരേമികവില്‍ കളിക്കുന്നത് ടീമിന് കരുത്താണ്.'' ബ്ലാസ്റ്റേഴ്‌സ് കോച്ച് മത്സരശേഷം പറഞ്ഞു.

ജയത്തോടെ ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ മറികടന്ന് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. 12 മത്സരങ്ങളില്‍ 25 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ജംഷഡ്പൂര്‍ 10-ാം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ അഞ്ച് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. ഞായറാഴ്ച മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

യൂറോപ്പില്‍ എന്റെ എന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയായി, ഇനി ഏഷ്യയാണ് തട്ടകം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം